Image

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു ( ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -12: ദേവി)

Published on 03 July, 2020
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു ( ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -12: ദേവി)
''ചില ഋതുക്കളിൽ കൊഴിഞ്ഞുപോകാറുണ്ടെങ്കിലും ഹൃദയത്തിൽനിന്നു മാഞ്ഞുപോകാത്ത ഈ   മുഗ്ദ്ധ ഭൂപാള രാഗം വീണ്ടും''
രവീന്ദ്രസംഗീതത്തില്‍  യേശുദാസ്  ആലപിച്ച  മനോഹരമായൊരു ലളിതഗാനം   '' എന്നും ചിരിക്കുന്ന സൂര്യന്റെ  ചെങ്കതിര്‍...''  വരകളിലാക്കാന്‍  ശ്രമിച്ചപ്പോള്‍ ...

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ
എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ
ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക