Image

വരുന്ന മൂന്നാഴ്ച ഹ്യുസ്റ്റണില്‍ കോവിഡ് വ്യാപനം അതിഭീകരമാകുമെന്ന് മേയര്‍

അജു വാരിക്കാട് Published on 04 July, 2020
വരുന്ന മൂന്നാഴ്ച ഹ്യുസ്റ്റണില്‍ കോവിഡ് വ്യാപനം അതിഭീകരമാകുമെന്ന് മേയര്‍
ടെക്‌സാസ്: വരുന്ന മൂന്നാഴ്ച ടെക്‌സാസ് പ്രത്യേകിച്ച് ഹ്യുസ്റ്റണ്‍  പ്രദേശങ്ങളില്‍ COVID-19 ന്റെ  അതിഭീകരമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു.

ഹാരിസ് കൗണ്ടിയിലും, ഹ്യൂസ്റ്റണ്‍ നഗരത്തിലും ഇന്നലെ ലഭിച്ച കണക്കുകള്‍ പ്രകാരം 21,462 പോസിറ്റീവ്  ഇഛഢകഉ19 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്, മരണസംഖ്യ 384 ആയി ഉയര്‍ന്നുവെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത് പറയുന്നു. നിലവില്‍ കൗണ്ടിയുടെ ഇഛഢകഉ19 ഭീഷണി നില, ലെവല്‍ 1 അഥവാ റെഡ് സോണില്‍ ആണ്.

ആകെ 1330 ബെഡ്ഡുകളാണ് ടെക്‌സാസ് മെഡി സെന്ററില്‍ ഐസിയു വിലുള്ളത്. അതില്‍ 855 മറ്റു രോഗികളും ഇപ്പോള്‍ 512 കോവിഡ്19 രോഗികളും  വന്നപ്പോള്‍ തന്നെ  ഐസിയു പരമാവധി ശേഷി കവിഞ്ഞു നില്‍ക്കുകയാണ് എന്ന് ടി എം സി വെബ്‌സൈറ്റ് സ്ഥിരീകരിച്ചു.

മെഡ് / സര്‍ജ്ജ്  വിഭാഗങ്ങളില്‍ ഇനി 2600 ബഡ്ഡുകള്‍ മാത്രമേ ഒഴുവുള്ളു അത് ഏതാനം ദിവസം കൊണ്ട് നിറയുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ന്യുയോര്‍ക് / ഇറ്റലി പോലെ ക്രമാതീതമായി ഉയരുന്ന മരണനിരക്ക് ഇപ്പോള്‍ ഇല്ലാത്തതു ഒരു ആശ്വാസമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മെഡിക്കല്‍ സെന്റര്‍ ജീവനക്കാരന്‍ അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ ടെക്‌സാസ് ഗവര്‍ണറുടെ പുതിയ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. ഇപ്പോള്‍, 10 വയസ്സിനു മുകളിലുള്ള എല്ലാവരും പൊതുസ്ഥലങ്ങളില്‍ വായി മാസ്ക് ധരിക്കണം. ജൂണ്‍ 26 വെള്ളിയാഴ്ച, ഗവര്‍ണര്‍ അബോട്ട് ബാറുകള്‍ അടയ്ക്കണമെന്നും  റെസ്റ്റോറന്റുകള്‍ 50 ശതമാനം ശേഷി കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും, 100 ആളുകളുടെ ഒത്തുചേരലിന് പ്രത്യേക അനുമതി ആവശ്യമാണെന്നും റാഫ്റ്റിംഗ്, ട്യൂബിംഗ് ബിസിനസുകള്‍ അവസാനിപ്പിക്കണമെന്നും പ്രഖ്യാപിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യമായി ടെക്‌സസിലെ പുതിയ കൗണ്ടികളിലേക്ക് വൈറസ് പടര്‍ന്നു. 254 കൗണ്ടികളില്‍ 246 കൗണ്ടികളിലും ഇപ്പോള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 183,522 കേസുകളാണ്  രേഖപ്പെടുത്തിയിട്ടുള്ളത്. ഹാരിസ് കൗണ്ടിയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. (34,108). അമേരിക്കന്‍ സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ വാരാന്ധ്യത്തില്‍ (ജൂലൈ ഫോര്‍ത്ത്) ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം എന്ന നിര്‍ദ്ദേശമാണ് അധികൃതരുടെ ഭാഗത്തു നിന്നും വന്നിട്ടുള്ളതു. ഇന്നത്തെ ഹ്യുസ്റ്റണ്‍ ക്രോണിക്കല്‍ ആദ്യപേജില്‍ തന്നെ "സ്റ്റേ അറ്റ്  ഹോം ദിസ് ജൂലൈ ഫോര്‍ത്ത് വീക്കെന്‍ഡ്" എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്. ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ടെക്‌സാസ് കോവിഡ്19 സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. 7343 പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 190,387. 36 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ അകെ മരിച്ചവര്‍ 2,621. ഡാളസ് കൗണ്ടിയില്‍ 23,675 കേസുകളും 393 മരണവും ഇതുവരെ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിച്ചു വ്യക്തി ശുചിത്വവും പാലിക്കുകയാണെങ്കില്‍ വ്യാപനത്തിന്റെ ക്രമാതീതമായ വര്‍ദ്ധനവ്  ഒഴിവാക്കാം. എങ്കിലും ആളുകള്‍ ജാഗ്രത പാലിക്കണം എന്ന് ഈ മേഖലയിലുള്ള ആരോഗ്യ വിദഗദ്ധര്‍ അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക