Image

ഭാവന ഷൂട്ടിംഗ് തിരക്കിലാണ്

Published on 01 July, 2020
ഭാവന ഷൂട്ടിംഗ് തിരക്കിലാണ്

രാജ്യത്ത് ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാചിത്രീകരണങ്ങള്‍ പുനരാരംഭിച്ചു. കര്‍ശനനിയന്ത്രണങ്ങളോടെയും കോവിഡ് 
മുന്‍കരുതലുകളെടുത്തുമാണ് ചിത്രീകരണങ്ങള്‍ പുരോഗമിക്കുന്നത്. താനിപ്പോള്‍ ഒരു കന്നഡ ചിത്രത്തിന്റെ ഷൂട്ട് തിരക്കിനിടയിലാണെന്ന് ഭാവന. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ നടി പുതിയ ലുക്കിലുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന് ഭാവന കുറിക്കുന്നു. നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിക്യത്ത് വി ആര്‍ നിര്‍മ്മിക്കുന്നു. പ്രജ്വല്‍ ദേവ്രാജ്, രഘു മുഖര്‍ജി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ആക്ഷനും പ്രണയവും ഇടകലര്‍ന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളുമെല്ലാം നേരത്തെ തരംഗമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക