Image

രാജ്യത്തിനു മാതൃകയായി കേരളം; ശിശുമരണനിരക്ക് ഏറ്റവും കുറവ്

Published on 01 July, 2020
രാജ്യത്തിനു മാതൃകയായി കേരളം; ശിശുമരണനിരക്ക് ഏറ്റവും കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് ശിശുമരണനിരക്കില്‍ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം.  എന്നാല്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശ് ആണെന്നും കണക്കുകള്‍ പറയുന്നു. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 48 പേരാണ് മധ്യപ്രദേശില്‍ മരണമടയുന്നത്. എന്നാല്‍ കേരളത്തില്‍ 1000ത്തില്‍ ഏഴ് കുട്ടികള്‍ മാത്രമാണ് മരണമടയുന്നത്.

2018ലെ കണക്കുകള്‍ അടിസ്ഥാനമാക്കി സെന്‍സസ് കമീഷണറാണ് പ്രസ്തുത വിവരം പുറത്തുവിട്ടത്. ദേശീയതലത്തില്‍ 2013ല്‍ ആയിരത്തില്‍ 40 കുട്ടികള്‍ മരിക്കുന്നത് 2018ല്‍ 32 ആയി കുറഞ്ഞിട്ടുണ്ട്. ശിശുമരണനിരക്കിലുള്ള കുറവ് ദൃശ്യമാകുന്നത് നേരിയതോതിലാണെന്നത് ഈ മേഖലയില്‍ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതിന്‍െറ ആവശ്യകത വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ള സംസ്ഥാനം ബിഹാറും ഏറ്റവും കുറവ് ജനനനിരക്കുള്ള സംസ്ഥാനം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ്. പുതിയ കണക്കുകള്‍ പ്രകാരം 1,000 ആണ്‍കുട്ടികള്‍ക്ക് 899 പെണ്‍കുട്ടികള്‍ എന്ന കണക്കിലാണ് ദേശീയ ലിംഗാനുപാതമുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക