Image

കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി നിര്യാതനായി

ബിജു വെണ്ണിക്കുളം Published on 25 June, 2020
കോവിഡ് ബാധിച്ച്  ഒമാനിൽ  മലയാളി  നിര്യാതനായി
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ  മലയാളി  നിര്യാതനായി.
പത്തനംതിട്ട കോഴഞ്ചേരി പാറോലിൽ മാത്യു ഫിലിപ്പ് (സണ്ണി, 70) ആണ് മരിച്ചത് .
രോഗബാധയെത്തുടർന്ന് ഈ മാസം രണ്ടിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായതിനെത്തുടർന്ന്  റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെയാണ്  മരണം  സംഭവിച്ചത്. 

കഴിഞ്ഞ 48 വർഷമായി ഒമാനിലുള്ള മാത്യു ഫിലിപ്പ് സ്വന്തമായി ബിസിനസ്സ് ചെയ്‌തു വരികയായിരുന്നു. സംസ്‍കാരം  പിന്നീട് മസ്‌ക്കറ്റിൽ  നടത്തും 
ഭാര്യ സൂസൻ മാത്യു (ബീന) , മക്കൾ  ഫിലിപ്പ് മാത്യു,  സീന സ്റ്റാൻലി , സിൻസി മേരി മാത്യു.
ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന പത്താമത്തെ  മലയാളിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക