Image

ദുബായില്‍ നിര്‍ത്തിവച്ച ആരോഗ്യ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയം

Published on 22 June, 2020
ദുബായില്‍ നിര്‍ത്തിവച്ച ആരോഗ്യ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയം

ദുബായ്: താല്‍ക്കാലികമായി നിര്‍ത്തിവച്ച ആരോഗ്യ സേവനങ്ങള്‍ ജൂണ്‍ 21 മുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MoHAP) പ്രഖ്യാപിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിര്‍ത്തിവച്ചിരുന്ന സേവനങ്ങളില്‍, രോഗികളുടെയും വൈദ്യ പരിചരണത്തിന്റേയും ഉപഭോക്താക്കളുടെയും ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുന്ന പ്രതിരോധ നടപടികളുടെ കര്‍ശനവും പൂര്‍ണവുമായ നടപ്പാക്കലിനാണ് മന്ത്രാലയം ഒരുങ്ങുന്നത്.

സേവനങ്ങളില്‍ ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങളും അടിയന്തര ആരോഗ്യ സേവനങ്ങളും ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയകളും ഉള്‍പ്പെടുന്നു. എന്നാല്‍ അടിയന്തര കേസുകളൊഴികെ എല്ലാ ആശുപത്രികളിലും പ്ലാസ്റ്റിക് സര്‍ജറി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കാര്‍ഡിയോളജി, പീഡിയാട്രിക്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, സൈക്യാട്രിക്, സാമൂഹിക വിശകലനങ്ങള്‍, ആസക്തി രോഗികള്‍ക്കുള്ള പുനരധിവാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന മാനസികാരോഗ്യ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പുനരാരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇഎന്‍ടി (ചെവി, മൂക്ക്, തൊണ്ട) വകുപ്പുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം സേവനങ്ങള്‍ നല്‍കുന്നത് തുടരും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക