Image

അമേരിക്കയില്‍ ശനിയാഴ്ച കോവിഡ് ബാധ കണ്ടെത്തിയവര്‍ 33000-ല്‍ പരം

Published on 20 June, 2020
അമേരിക്കയില്‍ ശനിയാഴ്ച കോവിഡ് ബാധ കണ്ടെത്തിയവര്‍ 33000-ല്‍ പരം
കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ലോറിഡ സ്റ്റേറ്റുകളില്‍ കോവിഡ് വലിയ തോതില്‍ ഉയരുന്നു. കാലിഫോര്‍ണിയ: 4348; ടെക്‌സസ്: 4108; ഫ്‌ലോറിഡ: 4049 എന്നിങ്ങനെയാണു വേള്‍ഡോ മീറ്റര്‍ പ്രകാരം ശനിയാഴ്ച വൈകിട്ട് 8 വരെയുള്ള രോഗബാധ. അരിസോണയില്‍ 3109 പേര്‍ക്കും ശനിയാഴ്ച കോവിഡ് ബാധ കണ്ടെത്തി.
ജോര്‍ജിയ 1800; നോര്‍ത്ത് കരലിന: 1773; ലൂയിസിയാന 1231; സൗത്ത് കരലിന 1155. മറ്റു സ്റ്റേറ്റുകളിലെല്ലാം പുതുതായി രോഗബാധിതരായവര്‍ ആയിരത്തില്‍ താഴെയാണ്.

അമേരിക്കയില്‍ 33000-ല്‍ പരം പേര്‍ക്കാണു പുതുതായി രോഗബാധ കണ്ടെത്തിയത്. മരണ സംഖ്യ 572.
ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി സ്റ്റേറ്റുകളില്‍ മരണവും രോഗബാധയും കുറഞ്ഞു. ശനിയാഴ്ച ന്യു യോര്‍ക്കില്‍ മരണം 15 മാത്രം. രോഗം കണ്ടെത്തിയവര്‍ 841. ന്യു ജെഴ്‌സിയില്‍ മരണം 24. രോഗം കണ്ടെത്തിയവര്‍ 235.
കാലിഫോര്‍ണിയയില്‍ 67 പേര്‍ മരിച്ചു
അമേരിക്കയില്‍ ശനിയാഴ്ച കോവിഡ് ബാധ കണ്ടെത്തിയവര്‍ 33000-ല്‍ പരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക