Image

നാളെ, ജൂൺ 21 പിതൃദിനം

Published on 20 June, 2020
നാളെ, ജൂൺ 21 പിതൃദിനം
അച്ഛനെക്കുറിച്ച് ഒരു ലേഖനമെഴുതുന്നതിനുപകരം അമേരിക്കൻ മലയാളി എഴുത്തുകാർ ഒന്നോ രണ്ടോ വരികളിൽ അവരുടെ അച്ഛന്മാരെക്കുറിച്ച് എഴുതുക. പുതിയ തലമുറക്കാരെ ഉൾപ്പെടുത്തുന്നതുകൊണ്ട് ഇംഗളീഷിലും എഴുതാം. ഉദാഹരണത്തിനായി ചില ഉദ്ധരണികൾ  ശേഖരിച്ചത് താഴെ കൊടുക്കുന്നു.

ആ കൈകൾ എത്ര സുരക്ഷിതം .
കരുതലോടെ മരണം വരെ അച്ഛൻ ചുമക്കുന്ന ഗർഭമാണ് മകൾ
പത്തുമാസം ചുമന്ന കഥ 'അമ്മ പലവട്ടം പറഞ്ഞിട്ടും പോറ്റാൻ രാത്രിയെപ്പോലും പകലാക്കിയ എന്നച്ഛൻ ഇന്നോളം പരിഭവമൊന്നും പറഞ്ഞുകേട്ടില്ല.
സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ  അച്ഛനെയാണെനക്കിഷ്ടം ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം
അമ്മയെന്ന വികാരത്തിന് മുന്നിൽ പലപ്പോഴും ഒളിമങ്ങുന്ന വിളക്കാണ് അച്ഛൻ.

ഭാവിയിൽ അമേരിക്കൻ മലയാളി എഴുത്തുകാർ അവരുടെ അച്ഛന്മാരെക്കുറിച്ച് പറയുന്ന വരികൾ അനശ്വരമാകട്ടെ. എല്ലാവർക്കും അനുഗ്രഹപ്രദവും ആനന്ദപൂർണ്ണവുമായ പിതൃദിനം നേരുന്നു.

സ്നേഹത്തോടെ
ജോർജ് ജോസഫ്, പത്രാധിപസമിതി അംഗങ്ങൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക