Image

ഗൂഗിൾ സെർച്ചിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ പ്രഭാകർ രാഘവൻ

പി.പി.ചെറിയാൻ Published on 20 June, 2020
ഗൂഗിൾ സെർച്ചിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ പ്രഭാകർ രാഘവൻ
കലിഫോർണിയ ∙ ഇന്ത്യൻ അമേരിക്കൻ പ്രഭാകർ രാഘവൻ ഗൂഗിൾ സെർച്ചിന്റെ തലപ്പത്ത്. നിലവിലുള്ള ബെൻ ഗോമസിന്റെ സ്ഥാനത്താണ് .2018 മുതൽ ആഡ്സ് ആന്റ് കൊമേഴ്സിന്റെ ടീം ലീഡറായി പ്രവർത്തിച്ചു വരികയായിരുന്നു രാഘവൻ. 2012 ലാണ് രാഘവൻ ഗൂഗിൾ സെർച്ചിൽ ഉദ്യോഗം സ്വീകരിച്ചത്.
ഗൂഗുളിൽ ചേരുന്നതിന് മുമ്പു രാഘവൻ യാഹുവിലാണ് പ്രവർത്തിച്ചിരുന്നത്.ദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം നേടിയ രാഘവൻ യുസി ബെർക്കിലിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് കൺസൽട്ടിങ് പ്രഫസറായിരുന്നു. നാഷനൽ അക്കാദമി ഓഫ് എൻജിനീയറിങ്ങിൽ അംഗമാണ്. 2009 ൽ ബൊളൊഗ്മ (BOLOGMA) യൂണിവേഴ്സിറ്റിയിൽ നിന്നും അവാർഡ് ലഭിച്ചിരുന്നു.
1960 ൽ ഇന്ത്യയിലായിരുന്ന രാഘവന്റെ ജനനം. രാഘവന്റെ മാതാവ് അംമ്പ രാഘവൻ ബോപ്പാലിൽ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ ഫിസിക്സ് അധ്യാപികയായിരുന്നു. രാഘവന്റെ പ്രാഥമിക വിദ്യാഭ്യാസം ബോപ്പാലിലെ CAMBCOM സ്കൂളിലായിരുന്നു. 2012 ൽ മദ്രാസ് ഐഐടിയിലെ സുപ്രധാന വ്യക്തിയായി അലുംനസ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുതിരഞ്ഞെടുത്തിരുന്നു. അസോസിയേഷൻ ഓഫ് കംപ്യൂട്ടിങ്ങ് മെഷിനറി എഡിറ്റർ ഇൻ ചീഫായും പ്രവർത്തിച്ചിരുന്നു. 
ഗൂഗിൾ സെർച്ചിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ പ്രഭാകർ രാഘവൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക