Image

കണ്ണുകള്‍ പിങ്ക് നിറമാകും, കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിനൊന്ന്‌

Published on 19 June, 2020
കണ്ണുകള്‍ പിങ്ക് നിറമാകും, കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിനൊന്ന്‌
ടൊറന്റോ: കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കോവിഡ്19 രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ കാനഡയിലെ നേത്രരോഗാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുകയെന്നും കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറായ കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു. ആകെയുള്ള കോവിഡ്19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക