Image

മല കയറാൻ 42 ദിവസം; ഇറങ്ങാൻ 69 ദിവസം: വാര്‍ത്താസമ്മേളനം നിര്‍ത്തി ഗവര്‍ണര്‍ കോമോ

Published on 19 June, 2020
മല  കയറാൻ 42  ദിവസം; ഇറങ്ങാൻ 69 ദിവസം:  വാര്‍ത്താസമ്മേളനം നിര്‍ത്തി ഗവര്‍ണര്‍ കോമോ
ന്യു യോര്‍ക്ക്: '42 ദിവസം നാം മല കയറുകയായിരുന്നു. 69 ദിവസമെടുത്തു താഴോട്ടിറങ്ങാന്‍,' കോവിഡിന്റെ ഉയര്‍ച്ച താഴ്ചകള്‍ വിവരിച്ചു കൊണ്ട് ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കോമൊ പറഞ്ഞു.111 ദിവസമായി നടത്തുന്ന വാര്‍ത്താ സമ്മേളനം അവസനിപ്പിച്ചു കൊണായിരുന്നു കോമോയുടെ പരാമര്‍ശം

പതിവായി ഉച്ചക്കു കോമൊ നടത്തുന്ന വാര്‍ത്താ സമ്മേളനം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടതാണ്. 59 മില്യന്‍ പേര്‍ അതു കണ്ടു. കോവിഡിനെതിരായ പോരാട്ടത്തിനു മികച്ച നേത്രുത്വം നല്കിയ കോമോയുടെ ജനപ്രീതിയും ഉയര്‍ന്നു.

കോവിഡ് ബാധ കൊണ്ട് ചരിത്രം സ്രുഷ്ടിക്കുകയും അത്കുറച്ചു കൊണ്ട് പുതിയ ചരിത്രമെഴുതുകയും ചെയത കോമോയും ചരിത്രത്തിന്റെ ഭാഗമായി.

കോവിഡ് തുടങ്ങിയപ്പോള്‍ ജനസംഖ്യാനുപാതത്തില്‍ മറ്റേതൊരു സ്റ്റേറ്റിനേക്കാളും ഏതു രാജ്യത്തേക്കാളും കൂടുതല്‍ രോഗികളുണ്ടായിരുന്നു ന്യു യോര്‍ക്കില്‍. ഇപ്പോള്‍ നാം അത് 180 ഡിഗ്രിതിരിച്ചു.മറ്റേതു സ്റ്റേറ്റിനേക്കാളും രാജ്യത്തേക്കാളും മെച്ചമായ രീതിയില്‍ നാം വൈറസിനെ പ്രതിരോധിച്ചു.രോഗ ബധ കുറച്ചതു കൊണ്ട് ഒരു ലക്ഷം പേരുടെയെങ്കിലും ജീവന്‍ നാം രക്ഷിച്ചു. ഇത് അവിശ്വസനീയമായ നേട്ടമാണ്. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എല്ലാവരുംകൂടി ഈ നേട്ടം കൈവരിച്ചതില്‍ അത്യന്തം അഭിമാനമുണ്ട്-അദ്ദേഹം പറഞ്ഞു.

ഞാന്‍ എവിടെയും പോകുന്നില്ല. എന്നും വാര്‍ത്താസമ്മേളനം നടത്തേണ്ട ആവശ്യമില്ലെന്നു മാത്രം.നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കോവിഡ് കാലംതെളിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിവുണ്ടെന്നും അത് വ്യക്തമാക്കി .

ഇനി പോലീസിനെ നവീകരിക്കല്‍, പരിസ്ഥിതി സംരക്ഷണം, സിവില്‍ റൈറ്റ്‌സ് എന്നിവയിലൊക്കെ ന്യു യോര്‍ക്ക് നായകത്വം വഹിക്കണം.

ദുഷ്ടശക്തികളേക്കാള്‍ ശക്തമാണു നമ്മൂടെ മലാഖാമരെന്നു വ്യക്തമായി.അവരെ നാം കേള്‍ക്കുകയേ വേണ്ടൂ. 111 ദിവസമായി നാം അവരെ കേട്ടു. അത് മനോഹരമായിരുന്നു. നമുക്ക് ഇനി ഒരുമിച്ച് അതു ശ്രവിക്കാം-കോമൊ പറഞ്ഞു.

തലേന്ന് നടത്തിയ സ്‌മ്മേളനത്തില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ക്വാറന്റയിന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നു കോമൊ പറഞ്ഞു. ന്യു യോര്‍ക്കില്‍ രോഗബാധ കൂടിയപ്പോള്‍ ന്യു യോര്‍ക്കുകാര്‍ക്ക് ഫ്‌ലോറിഡ ക്വാറന്റയിന്‍ ഏര്‍പ്പെടിത്തിയതാണ്. അതിനു പകരം എന്ന നിലയിലായിരുന്നു കോമൊയുടെ പ്രസ്താവന, ഏതായാലും അതു ഉണ്ടായില്ല.

ഫ്‌ലോറിഡയില്‍ രോഗബാധ വലിയ തോതില്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. സ്പാനിഷ് തൊഴിലാളികളാണു രോഗം വ്യാപിപ്പിച്ചതെന്നു ഗവര്‍ഡര്‍ ഡിസാന്റിസ് കുറ്റപ്പെടുത്തി.

NYC cleared to enter phase two of reopening on Monday

New York, June 20 (IANS) New York State Governor Andrew Cuomo announced that global public health experts have cleared New York City to enter phase two of reopening on Monday, two weeks after the city started reopening.

"I am so incredibly proud of what we all did together and as a community. We reopened the economy and saved lives, because it was never a choice between one or the other, it was always right to do both," said an emotional Cuomo on Friday, Xinhua news agency reported.

The governor made the remarks in an address from his office in the State Capitol, ending his daily COVID-19 briefings after holding 100-plus ones since early March.

New York state, with the largest COVID-19 testing capacity in the country, now has one of the lowest transmission rates among all 50 states.

Out of the 79,308 tests conducted in the state on Thursday, 796, or 1 per cent, were positive. New York City's positive rate was 1.10 per cent.

Cuomo also warned that the pandemic is not over and people have to watch out for a second wave.

"We have to monitor the local infection rate. Local governments must ensure compliance and do tracing ... We have to watch out for possible infections coming now from other states," he said.

New York City is the only region in the state that is still in phase one of reopening. Starting on Monday, barbershops, hair salons and some offices will reopen. Real estate sales, vehicle sales and rentals as well as in-store retail can resume, and restaurants will be able to offer outdoor dining.

Only 50 per cent of capacity is allowed in each venue that reopens, while social distancing and face covering are mandatory.

New York City Mayor Bill de Blasio said that city playgrounds will reopen, but the resumption of team sports still has to wait.

The Empire State has reported a total of 386,446 COVID-19 cases, with 211,670 in New York City, according to a tally kept by Johns Hopkins University.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക