Image

പ്രവാസി മലയാളികള്‍ക്കൊപ്പം യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹനാന്‍ സെമിനാറില്‍ പങ്കെടുക്കും

സജി കരിമ്പന്നൂര്‍ Published on 19 June, 2020
പ്രവാസി മലയാളികള്‍ക്കൊപ്പം യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹനാന്‍  സെമിനാറില്‍ പങ്കെടുക്കും
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20-നു ശനിയാഴ്ച നടക്കുന്ന സൂം സെമിനാറില്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ ബന്നി ബഹനാന്‍ സംവദിക്കുന്നു.

'പ്രവാസി മലയാളികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാഷ്ട്രീയ കാഴ്ചപ്പാടുകളും' എന്നതായിരിക്കും വിഷയം.

ജൂണ്‍ 20-നു ശനിയാഴ്ച ഈസ്റ്റേണ്‍ സമയം വൈകിട്ട് 9 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ ഐഒസി കേരള ചാപ്റ്റര്‍ നേതാക്കന്മാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചോദിക്കാന്‍ അവസരമുണ്ടായിരിക്കും. പ്രതികരണങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ മറുപടി നല്‍കും.

ഈ സഞ്ചാരപഥത്തില്‍ ഒരു കൈത്തിരിയായി അണിചേരുവാന്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവസരമുണ്ടായിരിക്കും. വിപിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഐടി സെല്ലാണ് മോഡറേറ്റര്‍മാരായി യോഗം നിയന്ത്രിക്കുന്നത്.

സൂം മീറ്റിംഗ് ഐഡി 883 8276 6946
പാസ്‌വേര്‍ഡ്: 760026


പ്രവാസി മലയാളികള്‍ക്കൊപ്പം യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹനാന്‍  സെമിനാറില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക