Image

നിറം വെളുത്തതാക്കാനുള്ള ക്രീം നിര്‍ത്തലാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

Published on 19 June, 2020
നിറം വെളുത്തതാക്കാനുള്ള ക്രീം നിര്‍ത്തലാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
നിറം വെളുത്തതാക്കാന്‍ ഉപയോഗിക്കുന്നക്ലീന്‍ ആന്‍ഡ് ക്ലിയര്‍ ഫെയര്‍നെസ് ക്രീം ഇനി മുതല്‍ ഇന്ത്യയില്‍ വില്ക്കില്ലെന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. നിറത്തിന്റെ പേരില്‍ഉണ്ടാകുന്ന വിവേചനത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണിത്. വെളുത്ത നിറമാണു മെച്ചം എന്ന തെറ്റായ സന്ദേശമാണു ഇത്തരം ഉല്പ്പന്നങ്ങള്‍ നല്‍കുനന്നതെന്നു കമ്പനി ചൂണ്ടിക്കാട്ടി.
കമ്പനിയുടെ തന്നെ ന്യൂട്രോജിന ഫൈന്‍ ഫെയര്‍നസ്ഉല്പ്പന്നങ്ങളും നിര്‍ത്തും. നിറമല്ല ആരോഗ്യമുള്ള തൊലിയാണു പ്രധാനം-കമ്പനി ചൂണ്ടിക്കാട്ടി.
അതേ സമയം ഇന്ത്യയില്‍ ഏറെ വില്‍ക്കുന്ന ഫെയര്‍ ആന്‍ഡ് ലവ്‌ലി, ഒലെയ്, ഗാര്‍നിയര്‍ എന്നിവ നിര്‍ത്തുമോ എന്ന് അവയുടെ നിര്‍മ്മാതാക്കളായ യൂണിലിവര്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ലോറിയല്‍ എന്നിവ വ്യക്തമാക്കിയിട്ടില്ല.
ലോകമെങ്ങും ഒരു വര്‍ഷം 6200 ടണ്ണില്‍ പരം ക്രീം ആണു നിറം മെച്ചപ്പെടുത്താന്‍ വിറ്റഴിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക