Image

ഫോമാ കണ്‍ വന്‍ഷന്‍ സെപ്റ്റം. 5,67, തീയതികളില്‍ ഫിലഡല്‍ഫിയയില്‍

Published on 19 June, 2020
ഫോമാ കണ്‍ വന്‍ഷന്‍ സെപ്റ്റം. 5,67, തീയതികളില്‍ ഫിലഡല്‍ഫിയയില്‍
ഫോമാ കണ്‍ വന്‍ഷനും ജനറല്‍ ബോഡിയും ഇലക്ഷനും സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ നടത്താന്‍ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു.
ഫിലഡല്‍ഫിയയിലെ ട്രിവോസ് റാഡിസന്‍ ഹോട്ടലാണു വേദി.
അഞ്ചാം തീയതി ശനിയാഴ്ച എല്ലാവരും ഒത്തുകൂടുന്നു. 6-നു ഞായറാഴ്ച ജനറല്‍ ബോഡി, ഇലക്ഷന്‍, മറ്റു പരിപാടികള്‍. വൈകിട്ട് ബാങ്ക്വറ്റ്.
ലേബര്‍ ഡേ അവധി ആയ തിങ്കളാഴ്ച മടക്കം. വിശദമായ പരിപാടികള്‍ തീരുമാനിച്ചിട്ടില്ല.
ഒരു വ്യക്തിക്ക് 150 ഡോളര്‍ ആണൂ രജിസ്റ്റ്രേഷന്‍ ഫീ. ഹോട്ടല്‍ സ്വയം ബുക്ക് ചെയ്യണം. 100 ഡോളരിനു മുറികള്‍ ലഭ്യമാവും.
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചു കൊണ്ട് തന്നെ നിരവധി പേര്‍ക്ക് പങ്ക്ക്കാന്‍ പറ്റിയ സൗകര്യങ്ങളുണ്ട്. നാഷണല്‍ കമ്മിറ്റിയിലെ 54 പേരില്‍ 46 പേര്‍ പങ്കെടുത്തു.
സാഹചര്യത്തില്‍ എന്തെങ്കിലും മറ്റം വന്നാല്‍ അതിനായി ഒരു പ്ലാന്‍ ബിയും വേണമെന്നു പലരും നിര്‍ദേശിച്ചു.
Join WhatsApp News
ഫോമൻ 2020-06-19 17:21:53
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. മുട്ടി നിൽക്കുന്നവർക്കായി കൊറോണ തുറക്കപ്പെടും..ആമേൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക