Image

സിയാറ്റിലിൽ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി ക്ഷമാ സാവന്റ്

പി.പി.ചെറിയാൻ Published on 19 June, 2020
സിയാറ്റിലിൽ   പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി ക്ഷമാ  സാവന്റ്
സിയാറ്റിൽ ∙ അമേരിക്കയിലുടനീളം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ പ്രകടനങ്ങൾ ശക്തിപ്പെടുന്നതിനിടയിൽ വാഷിംഗ്ടൺ സിയാറ്റിൽ ഇന്ത്യൻ അമേരിക്കനും സിയാറ്റിൽ സിറ്റി കൗൺസിൽ അംഗവുമായ ക്ഷമാ സാവന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനം പ്രത്യേക ശ്രദ്ധയാകർഷിച്ചു.
നൂറുകണക്കിന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴുക്കിയും പ്ലാകാർഡുകൾ ഉയർത്തിയും ക്ഷേമാ സാവന്റിന്റെ പിന്നിൽ അണിനിരന്നു.
നീതി നിർവഹിക്കപ്പെടുന്നതുവരെ സമരരംഗത്തു ഉറച്ചു നിൽക്കുമെന്നും ആവശ്യമായാൽ നിയമ നിർമാണം നടത്തുന്നതിനുള്ള സമർദം ചെലുത്തുമെന്നും ഇവർ പറഞ്ഞു. ഡിഫണ്ട് പൊലീസ് എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സിറ്റി ഹാളിലേക്കും ഇവർ പ്രകടനം നയിച്ചിരുന്നു. ജൂൺ 12 ന് ട്വിറ്റർ സന്ദേശത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.പൂനയിൽ ജനിച്ചു വളർന്ന ക്ഷേമ നോർത്ത് കാരലൈനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടി. 2013 ൽ അമേരിക്കയിലെ പ്രധാന സിറ്റികളിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സോഷിലിസ്റ്റായിരുന്നു ക്ഷേമ.
സിയാറ്റിൻ പോലീസ് ഉപയോഗിക്കുന്ന കെമിക്കൽ വെപ്പൻസ് നിരോധിക്കണമെന്നാവശ്യം ഇവർ ഉയർത്തിയിട്ടുണ്ട്. ജനകീയ സമരങ്ങളിൽ അണിചേരുന്നവർക്ക് ക്ഷേമാ സാവന്റ് ആവേശമായി മാറികഴിഞ്ഞിട്ടുണ്ട്.
സിയാറ്റിലിൽ   പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി ക്ഷമാ  സാവന്റ്
സിയാറ്റിലിൽ   പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി ക്ഷമാ  സാവന്റ്
Join WhatsApp News
Boby Varghese 2020-06-19 11:34:00
Hello Miss Savant, your socialist friends opine that education is a capitalist tool to exploit the working class. Your friend AOC is saying that mathematics is racist. When you get a chance, please visit some socialist countries like Venezuela or Cuba.
Sting 2020-06-19 17:57:27
or even India !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക