Image

ഐ.എൻ.ഒ.സി ന്യൂയോർക്ക് ചാപ്റ്റർ വൃക്ക രോഗികൾക്ക് സഹായം നൽകി

Published on 18 June, 2020
ഐ.എൻ.ഒ.സി ന്യൂയോർക്ക് ചാപ്റ്റർ വൃക്ക രോഗികൾക്ക് സഹായം നൽകി
ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നൂറിലധികം വൃക്കരോഗികൾക്ക് സഹായ വിതരണം നടത്തി. പിറവത്ത് "സ്നേഹ സ്പർശം" എന്ന പേരിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തന പരിപാടി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓവർസീസ് ചാപ്റ്റർ നടത്തിയ "സ്നേഹ സ്പർശം " മറ്റ് രാഷ്ട്രീയ സാമൂഹ്യ സംഘടനകൾക്കും മാതൃകയാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾ വിലയിരുത്തുന്നത്.ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് അത്തരത്തിൽ മാതൃകയാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

ഐ.എൻ. ഓ.സി  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻ്റ് ജോയി ഇട്ടൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.എൻ.ഒ.സി ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അമേരിക്കയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരെ ഏകോപിപ്പിക്കുകയും വിവിധ പരിപാടികൾ അമേരിക്കയിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ഐ.എൻ. ഒ .സി ന്യൂയോർക്ക് ചാപ്റ്റർ കോവിഡ് കാലത്ത് പിറവം മണ്ഡലത്തിൽ പ്രയാസം അനുഭവിക്കുന്ന നൂറിലധികം വൃക്ക രോഗികളെ കണ്ടെത്തുകയും അവർക്ക് നിത്യോപയോഗത്തിനുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന സ്നേഹ സ്പർശം പരിപാടിക്ക് തുടക്കമിടുകയായിരുന്നു എന്ന് ജോയി ഇട്ടൻ അറിയിച്ചു. 

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി .സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്, പിറവം നഗരസഭാദ്ധ്യക്ഷൻ സാബു കെ ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ റീസ് പുത്തൻവീട്ടിൽ ,കെ.ആർ. പ്രദീപ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മാരായ വിൽസൺ കെ. ജോൺ, വേണു മുളന്തുരുത്തി, പ്രിൻസ് പോൾ ജോൺ, അബിൻ വർക്കി, ലോക  കേരള സഭാ പ്രതിനിധി ജോൺസൺ മാമലശ്ശേരി ,സണ്ണി ജോർജ്, ലിജോ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഐ.എൻ.ഒ.സി ന്യൂയോർക്ക് ചാപ്റ്റർ വൃക്ക രോഗികൾക്ക് സഹായം നൽകിഐ.എൻ.ഒ.സി ന്യൂയോർക്ക് ചാപ്റ്റർ വൃക്ക രോഗികൾക്ക് സഹായം നൽകിഐ.എൻ.ഒ.സി ന്യൂയോർക്ക് ചാപ്റ്റർ വൃക്ക രോഗികൾക്ക് സഹായം നൽകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക