Image

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കുക'

Published on 18 June, 2020
 പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കുക'


കുവൈത്ത് സിറ്റി: കോവിഡ് കാലത്ത് പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ ഗ്ലോബല്‍ കെഎംസിസി പ്രതിഷേധ വെബ് മീറ്റിംഗ് ചേര്‍ന്നു.

മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രെട്ടറി പി.കെ. കുഞ്ഞാലികുട്ടി എംപി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മൂന്നു മാസത്തെ കാലാവധി വീസക്കുണ്ടായിരിക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക.പ്രവാസികള്‍ക്ക് വിവേചനം ഇല്ലാതെ സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുക ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പിന്‍വലിച്ച് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കുക വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു കൊണ്ട് വരാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈ എടുത്ത് അധിക വിമാന സര്‍വീസ് ഏര്‍പ്പെടുത്തുക വിവിധ രാജ്യങ്ങളില്‍ മരണപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര ധനസഹായം പ്രഖ്യാപിക്കുക ജോലി നഷ്ട്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക ലീവിന് നാട്ടില്‍ വന്ന് തിരിച്ചു പോവാന്‍ സാധിക്കാത്ത പ്രവാസികളുടെ ശമ്പളവും ആനുകൂല്യവും ലഭിക്കുന്നതിനും അതോടൊപ്പം ജോലി നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികള്‍ മുഖേന എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുക എന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ഗ്ലോബല്‍ കെഎംസിസി കമ്മിറ്റിക്കു വേണ്ടി മണ്ഡലം ജനറല്‍ സെക്രെട്ടറി മുഹമ്മദ് കമ്മിളി കുഞ്ഞാലി കുട്ടി എംപിക്ക് സമര്‍പ്പിച്ചു.

വള്ളിക്കുന്ന് നിയോജകമണ്ഡലം എംല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മണ്ഡലം സെക്രട്ടറി ടിപിഎം ബഷീര്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള എംഎസ്ഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ച് ബഷീര്‍ മൂന്നിയൂര്‍ ജലാല്‍ തേഞ്ഞിപ്പലം റസീന്‍ പടിക്കല്‍ മജീദ് കള്ളിയില്‍ ലത്തീഫ് മാളിയേക്കല്‍ മുജീബ് അമ്പലഞ്ചേരി ഷമീര്‍ മേക്കാട്ടയില്‍ സിദ്ധീഖ് കോനാരി , സിറാജ് മേടപ്പില്‍, സൈദലവി വള്ളിക്കുന്ന് ആഷിഖ് ചേലേമ്പ്ര സൈനുല്‍ ആബിദ് ഹാരിസ് പെരുവള്ളൂര്‍ ഫൈസല്‍ ചേളാരി എന്നിവര്‍ സംസാരിച്ചു.

ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി മുഹമ്മദ് കമ്മിളി സ്വാഗതവും ട്രെഷറര്‍ ഇടിഎം തലപ്പാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക