Image

ജര്‍മന്‍ അറവുശാലയില്‍ നിന്ന് 657 പേര്‍ക്കു കൂടി കോവിഡ്

Published on 18 June, 2020
 ജര്‍മന്‍ അറവുശാലയില്‍ നിന്ന് 657 പേര്‍ക്കു കൂടി കോവിഡ്


ബര്‍ലിന്‍: ജര്‍മനിയിലെ അറവുശാലയില്‍ നിന്ന് വീണ്ടും കൂട്ടത്തോടെ കോവിഡ് വ്യാപനം. ഇക്കുറി 657 പേര്‍ക്കാണ് വടക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഒരു അറവുശാലയില്‍ നിന്ന് രോഗം ബാധിച്ചിരിക്കുന്നത്. ആകെ 983 പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. ഇതില്‍ മൂന്നില്‍ രണ്ട് ഫലങ്ങളും പോസിറ്റീവായിരുന്നു.

ഗുയിറ്റേഴ്‌ലോയിലുള്ള റെഡ വീഡന്‍ബ്രൂക്ക് മീറ്റ് പ്രോസസിംഗ് പ്‌ളാന്റില്‍ ജോലി ചെയ്യുന്നത് ആയിരത്തോളം ജീവനക്കാരാണ്. ഈ പ്രദേശത്തു താമസിക്കുന്ന ഏഴായിരത്തോളം പേരോട് ക്വാറന്റൈനില്‍ കഴിയാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്ലാന്റ് അടച്ചിടാനും പ്രദേശത്തെ സ്‌കൂളുകളും ഡേകെയറുകളും അടച്ചിടാനും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക