Image

പ്രവാസികളുടെ മരണം കൊറോണ കാരണം മാത്രമായിരിക്കില്ല (മിനി വിശ്വനാഥൻ)

Published on 16 June, 2020
പ്രവാസികളുടെ മരണം കൊറോണ കാരണം മാത്രമായിരിക്കില്ല (മിനി വിശ്വനാഥൻ)
ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവാൻ തയ്യാറാവുന്നത്
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവരുമാണ് ,അവരെ നാട്ടിലെത്താൻ സഹായിക്കേണ്ടത് മാതൃരാജ്യമാണ്...

ഒരു പാട് മുറവിളികൾക്ക് ശേഷമാണ് വന്ദേ ഭാരത് വിമാനങ്ങൾ യാത്ര ആരംഭിച്ചത്. വളരെ പരിമിതമായ രീതിയിലായിരുന്നു അതിന്റെ നടത്തിപ്പ്. ഗർഭിണികൾ, രോഗികൾ പ്രായമായവർ എന്നിവർക്കായിരുന്നു മുൻഗണന.

മറ്റ് രാജ്യാന്തര സർവ്വിസുകൾ നടത്താൻ പറ്റാത്ത രീതിയിൽ ലോക് ഡൗണിലായിരുന്നു രാജ്യങ്ങൾ.
ഇന്നിപ്പോൾ ലോക് ഡൗൺ ഇളവുകളിലൂടെയാണ് രാജ്യങ്ങൾ നീങ്ങുന്നത്.

റെഗുലർ യാത്രാ വിമാനങ്ങൾക്ക് പകരം വന്ന വന്ദേഭാരത് സർവ്വീസുകളുടെ പരിമിതികൾ കാരണം വിവിധ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങളിൽ ആവശ്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ്. സ്വഭാവികമായും ഉയർന്ന നിരക്കിൽ ആണ് ഇതിലെ ടിക്കറ്റുകൾ ...
(KMCC റേറ്റ് Dhs 990 ആക്കി ചുരുക്കിയിട്ടുണ്ട് )
സർക്കാർ വിചാരിച്ചാൽ ഇതിലും താഴ്ന്ന നിരക്കിൽ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പറ്റില്ലേ എന്നതാണ് സംശയം...

ഓരോ ദിവസവും കഴിച്ചു കൂട്ടാൻ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളാണ് തീരിച്ചു പോവാൻ ആഗ്രഹിക്കുന്നത്. ആശ്രിത വിസയിലുള്ളവരാണ് മിക്കവരും.. ഒരു കുടുംബത്തിൽ കുട്ടികളടക്കം മൂന്നുപേരെങ്കിലും ചുരുങ്ങിയത് ഉണ്ടാവും...

"#ഒരുമ" പോലെയുള്ള ചില ചാർട്ടേഡ് വിമാനങ്ങളുടെ സൗജന്യങ്ങളും നന്മയും മാറ്റി നിർത്തിയാൽ ശേഷമെല്ലാം തഥൈവ....

സംശയങ്ങൾ ബാക്കിയാണ് ...
ചാർട്ടേഡ് വിമാനങ്ങൾക്ക് സർവ്വീസ് നടത്താമെങ്കിൽ യാത്രാവിമാനങ്ങൾക്ക് മാത്രം എന്തിനീ വിലക്ക് ?

(യാത്രക്കൊരുങ്ങിയിരിക്കുന്നവരിൽ ചിലരുടെ കൈയിലെങ്കിലും ലോക്ക് ഡൗണിനു മുന്നേ എടുത്ത ടിക്കറ്റുകൾ ഉണ്ട് .)

ന്യായമായ നിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കേണ്ടത് സർക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും ഉത്തരവാദിത്തത്തിൽ പെടുന്നതല്ലേ?

ഈ കാലത്ത് പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് വീഴുന്ന ചില ജീവിതങ്ങളെ ചേർത്തുനിർത്തേണ്ടത് ഭരിക്കുന്നവരുടെ കടമ തന്നെയാണ്.

സിവിൽ ഏവിയേഷൻ വകുപ്പും പ്രവാസകാര്യ വകുപ്പും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം കൊറോണ കാരണം മാത്രമായിരിക്കില്ല....
നെഞ്ച് പൊട്ടിയും ആവാം എന്ന് ഒന്ന് കൂടി ഓർമ്മിച്ചു പോവുകയാണ്....

പണമില്ലാത്തവൻ ഈ കാലത്തെങ്കിലും പിണം ആവരുത് എന്നൊരു ആഗ്രഹമുണ്ട്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക