Image

അക്ബര്‍ ട്രാവല്‍സിന്റെ അഞ്ചു ചാര്‍ട്ടേഡ് വിമാനങ്ങള്‍ യാത്രയായി

Published on 16 June, 2020
അക്ബര്‍ ട്രാവല്‍സിന്റെ അഞ്ചു ചാര്‍ട്ടേഡ് വിമാനങ്ങള്‍ യാത്രയായി


കുവൈത്ത് സിറ്റി: അക്ബര്‍ ട്രാവല്‍സിന്റെ മൂന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് യാത്രയായി. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും രണ്ടു വിമാനങ്ങളും കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് സര്‍വീസ് നടത്തിയത്.

ജൂണ്‍ 10 ന് മൂന്നു വിമാനങ്ങളും ജൂണ്‍ 11നും 12നും ഓരോ വിമാനങ്ങളുമാണ് ചാര്‍ട്ടര്‍ ചെയ്തത്. ജസീറ എയര്‍വേസാണ് സര്‍വിസ് നടത്തിയത്. ഓരോ വിമാനത്തിലും 160 വീതം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അയക്കുമെന്ന് അക്ബര്‍ ട്രാവല്‍സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തേ ഗോ എയര്‍ വിമാനമായിരുന്നു അക്ബര്‍ ട്രാവല്‍സ് ബുക്ക് ചെയ്തിരുന്നത്. യാത്രക്ക് ഒരു ദിവസം മുമ്പ് അവര്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ജസീറ എയര്‍വേസ് ബുക്ക് ചെയ്ത് ദ്രുതഗതിയില്‍ സര്‍വിസ് സാധ്യമാക്കിയതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ യാത്രക്കാരെ നാട്ടിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞതായി മാനേജ്‌മെന്റ് വ്യക്തമാക്കി.

ഇന്ത്യ, കേരള, കുവൈത്ത് സര്‍ക്കാറുകള്‍, ഇന്ത്യന്‍ എംബസി, ജസീറ എയര്‍വേസ് എന്നിവക്ക് മാനേജ്‌മെന്റ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക