Image

റിയാദില്‍ ആശ്വാസദിനം: രോഗവ്യാപനം കുറയുന്നു

Published on 14 June, 2020
 റിയാദില്‍ ആശ്വാസദിനം: രോഗവ്യാപനം കുറയുന്നു

റിയാദ്: ജിദ്ദയില്‍ ഒറ്റ ദിവസം 22 പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ റിയാദില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ശനിയാഴ്ച ഏറെ ആശ്വാസം നല്‍കി. 1089 പേര്‍ക്ക് മാത്രമാണ് ഇന്നലെ റിയാദില്‍ രോഗബാധ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ ആകെ 39 മരണം സംഭവിച്ച ശനിയാഴ്ച റിയാദില്‍ 5 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ഇതുവരെയായി രാജ്യത്ത് 932 പേര്‍ കോവിഡ് രോഗബാധയെ തുടര്‍ന്നു മരിച്ചു.

1,23,308 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചെങ്കിലും നിലവില്‍ 39828 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ 1843 പേരുടെ നില ഗുരുതരമാണ്. 1519 പേര്‍ക്ക് ശനിയാഴ്ച രോഗമുക്തി നേടി.

ജിദ്ദ (22), റിയാദ് (5), മക്ക (7), ദമമാം (4), തായിഫ് (1) എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ പുതിയ മരണനിരക്ക്. 3366 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് പരിശോധനകള്‍ ഇതുവരെ 10,87,021 ആണ്.

പ്രവിശ്യ തിരിച്ചുള്ള രോഗികളുടെ കണക്ക് ഇനി പറയും പ്രകാരമാണ്: റിയാദ് 1089, ജിദ്ദ 527, മക്ക 310, ദമാം 217, മദീന 191, അല്‍കോബാര്‍ 163, ഖതീഫ് 114, ഹൊഫൂഫ് 91, തായിഫ് 57, സഫ്വ 48, ജുബൈല്‍ 47, ഹഫര്‍ അല്‍ ബാത്തിന്‍ 35, മുസാഹ്മിയ 34, ബുറൈദ 33, അല്‍ഖര്‍ജ് 27, യാമ്പു 23, രാസ്തനൂറ 19, ദരിയ്യ 19, ഖമീസ് മുശൈത് 17, ദഹ്‌റാന്‍ 16, നജ്റാന്‍ 16, ബിഷ 14, ദുര്‍മ്മ 13, അല്‍ അയൂന്‍ 12, തുറൈബാന്‍ 10, അല്‍ഖുറുമ 10, അബ്ഖൈഖ് 10, അബഹ 9, മലീജ 9, ബേഷ് 9.

വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും ആരോഗ്യ മന്ത്രാലയം ഊര്‍ജിതമായി തുടരുമ്പോഴും ജനപിന്തുണയില്ലെങ്കില്‍ എല്ലാം പരാജയമാകുമെന്ന സൂചനയാണ് മന്ത്രാലയം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക