Image

ഭൂമിയിലെ കാവല്‍ മാലാഖമാര്‍, വിദൂരത്തില്‍ നിന്ന് ചിത്രീകരിച്ച ഹ്രസ്വ ചിത്രം (വീഡിയോ കാണാം)

Published on 11 June, 2020
ഭൂമിയിലെ കാവല്‍ മാലാഖമാര്‍, വിദൂരത്തില്‍ നിന്ന് ചിത്രീകരിച്ച ഹ്രസ്വ ചിത്രം (വീഡിയോ  കാണാം)

രാജ്യത്തിനു പുറത്തു നിന്നുള്ള ശത്രുക്കളില്‍ നിന്ന് നമ്മെ സരക്ഷിക്കുന്ന ധീരജവാന്മാരെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നവര്‍ തന്നെയാണ് നിശബ്ദമായെത്തുന്ന രോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ രാപകല്‍ അധ്വാനിക്കുന്ന നഴ്‌സുമാര്‍. ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലമര്‍ന്നപ്പോള്‍ സ്വന്ത ജീവന്‍ പോലും ബലികൊടുത്ത് ഇവര്‍ ചെയ്ത സേവനം ഒരിക്കലും വിസ്മരിക്കപ്പെട്ടു പോകരുത് എന്ന ആശയത്തില്‍ നിന്നാണ് ഈ ഹൃസ്വചിത്രം പിറവിയെടുത്തത്. കൂടാതെ കേരളത്തില്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച രേഷ്മ എന്ന നഴ്‌സ് വീണ്ടും ഡ്യൂട്ടിക്കു പോകാന്‍ സന്നദ്ധയാണന്നറിയിച്ചു കൊണ്ടുള്ള, കേരളത്തിലെ ആരോഗ്യ മ ്രന്തി ശ്രീമതി ശൈലജ ടീച്ചറുടെ പ്രസംഗത്തിലെ പരാമര്‍ശവും സിനിമയെപ്പറ്റി ചി ന്തിക്കാന്‍ പ്രേരകമായി.



ഇതുപോലെയുള്ള ആയിരക്കണക്കിനു രേഷ്മമാരാണ് നമ്മുടെ ആരോഗ്യ മേഖലയുടെ സൈന്യം. ഇത്തരം മഹാമാരികള്‍ ലോകമഹായുദ്ധം പോലെയാണ്. ഒരു പട്ടാളക്കാരന്‍ തന്റെ മകന്‍ സൈന്യത്തില്‍ ചേരണം
എന്നാഗ്രഹിക്കുന്നതുപോലെ തന്നെയാണ് ഒരു നഴ്‌സ് തന്റെ മകള്‍ നഴ്‌സാകണം എന്നാഗ്രഹിക്കുന്നത്.

മറ്റുള്ളവരുടെ നൊമ്പരം മാറ്റാന്‍, സ്വന്തം ദഃഖങ്ങള്‍ മറന്ന്, ചുണ്ടില്‍ പുഞ്ചിരിയുമായി രാപകല്‍ അധ്വാനിക്കുന്ന നഴ്‌സുമാരെപ്പറ്റി ആദരവോടെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ. ഒരു നഴ്‌സിന്റെ ഭര്‍ത്താവായതു കൊണ്ടു കൂടിയാകാം, നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ കൂടുതലായി മനസ്സിലാക്കി, ഫോണ്‍ സംഭാഷണങ്ങളിലൂടെ മാത്രം കഥാഗതിയെ മുന്നോട്ട് നയിച്ച്, ദുര്‍മേദസില്ലാത്തതും എന്നാല്‍ വാചകവുമായ തിരക്കഥയൊരുക്കി സിനിമയെടുക്കാന്‍ സംവിധായകനു സാധിച്ചത്. ഇങ്ങനെയൊരു ആശയവും അതിന്റെ ഉദ്ദേശവും അറിഞ്ഞപ്പോള്‍ ദീന പ്രൊഡക്ഷന്‍സും ഈ ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്നു.

കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ സ്ഥലങ്ങളിലിരുന്ന് മൊബൈല്‍ ഫോണില്‍, ലോക്ഡൗണ്‍ കാല െത്ത എല്ലാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ചു, ചിത്രീകരിച്ചതാണ് ഈ മനോഹരമായ ഹൃസ്വചിത്രം.

മൊബൈല്‍ ഫോണ്‍ വഴിയും, സൂം ആപ്പ് ഉപയോഗിച്ചുമാണ് സംവിധാനം ചെയ്തത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് അവകാശപ്പെടാം. ഭൂമിയിലെ കാവല്‍ മാലാഖമാരായ നഴ്‌സുമാര്‍ക്കാണ് ഈ ചെറുചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഡല്‍ഹി മലയാളിയായ ശ്രീ. വില്‍സണ്‍ തോമസ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ദീന പ്രൊഡക്ഷന്‍സ് ആണ്. പശ്ചാത്തല സംഗീതം - അജേഷ് തോമസ്, സാങ്കേതിക സഹായം - രാമചന്ദ്രന്‍ കോലഴി, ടൈറ്റില്‍ ഗ്രാഫിക്‌സ് - സൈനെഫോ, ശബ്ദമിശ്രണം - സിജോ ചേലേക്കാട്ട്, ഷെറിന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് - ടിന്റുമോള്‍, ഇംഗ്ലീഷ് സബ് ടൈറ്റില്‍ - ജെ. കെ. വര്‍ഗ്ഗീസ് (സണ്ണി), സംവിധാന സഹായികള്‍ - ഹെലന വില്‍സണ്‍, രതീഷ്.

ഇന്ത്യയിലും അമേരിക്കിയിലും ഉള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും പ്രവര്‍ത്തകരുമായ ഡൊമിനിക് ജോസഫ്, എ. വി. അനൂപ്, ജോണി കുരുവിള, തങ്കമണി അരവിന്ദ്, കാരന്‍, മറിയാമ്മ കുരുവിള, പ്രിയ അനൂപ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. 

ഭൂമിയിലെ കാവല്‍ മാലാഖമാര്‍, വിദൂരത്തില്‍ നിന്ന് ചിത്രീകരിച്ച ഹ്രസ്വ ചിത്രം (വീഡിയോ  കാണാം)ഭൂമിയിലെ കാവല്‍ മാലാഖമാര്‍, വിദൂരത്തില്‍ നിന്ന് ചിത്രീകരിച്ച ഹ്രസ്വ ചിത്രം (വീഡിയോ  കാണാം)ഭൂമിയിലെ കാവല്‍ മാലാഖമാര്‍, വിദൂരത്തില്‍ നിന്ന് ചിത്രീകരിച്ച ഹ്രസ്വ ചിത്രം (വീഡിയോ  കാണാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക