Image

കുവൈറ്റില്‍ ഇന്നു നാലു മരണം; 609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 11 June, 2020
കുവൈറ്റില്‍ ഇന്നു നാലു മരണം; 609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് 609 പേര്‍ക്കു കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 34,432 ആയി . നാലു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 279 ആയി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 249 , അഹ്മദി ഗവര്‍ണറേറ്റില്‍ 129 , ജഹ്‌റ ഗവര്‍ണറേറ്റില്‍ 101 , ഹവല്ലി ഗവര്‍ണറേറ്റില്‍ 81 , കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 49 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു 849 പേര്‍ രോഗ മുക്തി നേടി. രാജ്യത്ത് ഇതുവരെയായി 24,137 പേരാണ് രോഗമുക്തി നേടിയത്. 10,106 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 193 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക