Image

ഭവനകൂദാശയും താക്കോല്‍ദാനവും ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു

Published on 11 June, 2020
 ഭവനകൂദാശയും താക്കോല്‍ദാനവും ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു

കുവൈറ്റ് സിറ്റി: കേരളത്തില്‍ 2018-ല്‍ ഉണ്ടായ ജലപ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ടവര്‍ക്ക് കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഭവനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന ഭവനത്തിന്റെ കൂദാശയും താക്കോല്‍ദാനവും ജൂണ്‍ 11നു യൂകെ-യൂറോപ്പ് ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ തിരുവന്‍വണ്ടൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി അംഗം പി.എസ്. തോമസിനാണ് ഭവനം നിര്‍മിച്ചു നല്‍കിയത്.

2019 സെപ്റ്റംബര്‍ 14-നു കോല്‍ക്കത്ത ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നടത്തിയ മറ്റു ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതായി പ്രോജക്റ്റ് കമ്മിറ്റി അറിയിച്ചു.

മാവേലിക്കര സിഎം അസോസിയേറ്റ്‌സ് ബില്‍ഡേഴ്‌സ് & ഡെവലപ്പേഴ്‌സാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക