Image

സംഗീത ശില്‍പ്പമൊരുക്കി സൗഹൃദ കൂട്ടായ്മ

Published on 11 June, 2020
 സംഗീത ശില്‍പ്പമൊരുക്കി സൗഹൃദ കൂട്ടായ്മ


അബുദാബി : പ്രതിസന്ധികളുടെ കാലങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ള സാമൂഹ്യബന്ധത്തിന്റെ കരുത്തിനെ ദൃശ്യവത്കരിച്ചുകൊണ്ട് സൗഹൃദ കൂട്ടായ്മയൊരുക്കി സംഗീതശില്‍പ്പം, കോവിഡ് പ്രതിരോധത്തില്‍ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന സമസ്ത ജീവിതമേഖലകളിലെയും ജനങ്ങള്‍ക്കുള്ള ആദരവായി.

കോവിഡിനെ നേരിടാന്‍ നമ്മള്‍ സാമൂഹ്യ അകലം പാലിക്കുമ്പോഴും മനസുകൊണ്ട് ഒന്നാണെന്നും അതിജീവന പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്നും തോല്‍ക്കില്ല നമ്മളെന്നും സൂചിപ്പിക്കുന്ന പ്രസൂണ്‍ ജോഷിയുടെ ഗാനത്തിന്റെ വരികളിലൂടെയാണ് സംഗീത ശില്‍പ്പം പൂര്‍ത്തീകരിക്കുന്നത് . എ.ആര്‍. റഹ്മാന്റെ സംഗീതം മാസ്മരിക പശ്ചാത്തലം ഒരുക്കുന്നു.

സഹോദരികളായ നന്ദിത കൃഷ്ണകുമാറും ഡോ. നവനീതയും ചേര്‍ന്നാണ് തങ്ങളുടെ സൗഹൃദ വലയത്തിലെ കൂട്ടുകാര്‍ക്കൊപ്പം വീഡിയോ തയാറാക്കിയത്. ഡോ.സജീവ് , സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ , നടി അശ്വതി തുടങ്ങി ജീവിതത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളും നാട്ടിലുള്ളവരും ഇതില്‍ പങ്കാളികളായി . സുധീഷ് ബാലന്‍ എഡിറ്റിംഗ് നിര്‍വഹിച്ചു . എന്‍.കെ സ്‌ക്വയര്‍ മൊമെന്റ്‌സിന്റെ പേരിലാണ് വീഡിയോ യൂട്യൂബില്‍ എത്തിച്ചിരിക്കുന്നത് .

റിപ്പോര്‍ട്ട്:അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക