Image

ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 13 ന് , മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. ഷൈജു നടുവത്താനിയും പങ്കെടുക്കും

Published on 11 June, 2020
ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 13 ന് , മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. ഷൈജു നടുവത്താനിയും പങ്കെടുക്കും


ലണ്ടന്‍: വിശ്വാസ ജീവിതത്തില്‍ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ 13 നു നടക്കും.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ഇത്തവണയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നടക്കുക .
ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക റോസ് പവല്‍ എന്നിവര്‍ പങ്കെടുക്കും . WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി സംപ്രേഷണം ചെയ്യും.

മലയാളം കണ്‍വന്‍ഷന്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഇംഗ്ലീഷിലുള്ള കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ ശുശ്രൂഷയുടെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ?44 7506 810177?, അനീഷ് ?07760 254700?, ബിജുമോന്‍ മാത്യു ?07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക