Image

ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി: പ്രിയങ്ക ചോപ്ര

Published on 10 June, 2020
ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി: പ്രിയങ്ക ചോപ്ര


ഓര്‍മദിനത്തില്‍ അച്ഛനെ ഓര്‍ക്കുകയാണ് ബോളിവുഡ്- ഹോളിവുഡ് താരമായ പ്രിയങ്ക ചോപ്ര. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണ്‍ 10നായിരുന്നു പ്രിയങ്കയുടെ അച്ഛന്‍ അശോക് ചോപ്രയുടെ മരണം. അച്ഛന്റെ പഴയ കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയങ്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ''നമ്മള്‍ ഹൃദയതന്തുക്കളാല്‍ അനന്തതയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി,'' പ്രിയങ്ക കുറിക്കുന്നു. അശോക് ചോപ്രയുടെ ചെറുപ്പകാലത്തു നിന്നുള്ളതാണ് ചിത്രം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക