Image

അച്ഛന്റെ കയ്യിലിരിക്കുന്ന ഈ കുഞ്ഞാവകള്‍ ഇന്ന് തിളങ്ങും താരങ്ങള്‍

Published on 10 June, 2020
അച്ഛന്റെ കയ്യിലിരിക്കുന്ന ഈ കുഞ്ഞാവകള്‍ ഇന്ന് തിളങ്ങും താരങ്ങള്‍

ഒരു കുട്ടിക്കാല ഓര്‍മ്മച്ചിത്രം പങ്കുവച്ച് നടനും നടി മഞ്ജു വാരിയരുടെ സഹോദരനുമായ മധു വാരിയര്‍. കുട്ടികളായിരുന്ന മധുവിനെയും മഞ്ജുവിനെയും അച്ഛന്‍ ഇരുകയ്യിലുമായി എടുത്തു നില്‍ക്കുന്ന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇതിനോടകം വൈറല്‍ ആണ്. 
മലയാളത്തില്‍, ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി നായകനിരയില്‍ തിളങ്ങി നിന്നിരുന്ന മധു ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കിലാണ്. ഷൂട്ടിങ് പാതിയോളം പൂര്‍ത്തിയായ ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാരിയരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ലളിതം സുന്ദരം' എന്നാണ് ചിത്രത്തിന്റെ പേര്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക