Image

സമസ്ത ബഹറിന്‍ അനുശോചിച്ചു

Published on 10 June, 2020
 സമസ്ത ബഹറിന്‍ അനുശോചിച്ചു


മനാമ: എസ് വൈ എസ് സംസ്ഥാന ട്രഷററും സുപ്രഭാതം ഡയറക്ടറും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സമസ്ത ബഹറിന്‍ അനുശോചിച്ചു.

മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഉലമാക്കള്‍ക്ക് താങ്ങും തണലുമായി നിന്ന അദ്ദേഹത്തിന്റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്നും നേതാക്കള്‍ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു.

ബഹറിനിലെ പ്രത്യേക സാഹചര്യത്തില്‍ സമൂഹ പ്രാര്‍ഥന സാധ്യമല്ലാത്തതിനാല്‍ എല്ലാവരും അദ്ദേഹത്തിനു വേണ്ടി വീടുകളില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിക്കണമെന്നും നേതാക്കള്‍ വിശ്വാസികളോടഭ്യര്‍ഥിച്ചു.

സമസ്ത ബഹറിന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ , എസ്‌കെഎസ്എസ് എഫ് ബഹറിന്‍ സംഘടനകളും അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക