Image

പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ വര്‍ക്കൗട്ട് തുടര്‍ന്ന് നടന്‍ പൃഥ്വിരാജ്.

Published on 10 June, 2020
പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ വര്‍ക്കൗട്ട് തുടര്‍ന്ന് നടന്‍ പൃഥ്വിരാജ്.

പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ വര്‍ക്കൗട്ട് തുടര്‍ന്ന് നടന്‍ പൃഥ്വിരാജ്. ‘ആടുജീവിതം’ സിനിമക്കായി ഇരുപത് കിലോയിലധികം ഭാരം കുറച്ച് വലിയ റിസ്‌ക്കാണ് പൃഥ്വി എടുത്തത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയതോടെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തില്‍ വര്‍ക്കൗട്ട് തുടരുകയാണ് താരം.

രണ്ടു കോവിഡ് ടെസ്റ്റുകളും ക്വാറന്റൈനും പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് പൃഥിരാജ്. തന്റെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് താരം ഇന്ന് പങ്കുവച്ചത്. ‘ലിഫ്റ്റ്, ബേണ്‍, ബില്‍ഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മില്‍ നിന്നുള്ള ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക