Image

മാര്‍ച്ച് ഒന്നിനു മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 18 നു മുന്‍പ് രാജ്യം വിടണമെന്ന് യുഎഇ

Published on 09 June, 2020
മാര്‍ച്ച് ഒന്നിനു മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 18 നു മുന്‍പ് രാജ്യം വിടണമെന്ന് യുഎഇ

അബുദബി : വിസയുടെ കാലാവധി ഫെബ്രുവരി 29 നോ അതിന് മുന്‍പോ കഴിഞ്ഞിട്ടും രാജ്യം വിടാത്ത പ്രവാസികള്‍ക്ക് ഓഗസ്റ്റ് 18 നു ശേഷം യാതൊരുവിധ ഇളവുകളും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി . യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പിഴ നല്‍കാതെ രാജ്യം വിടാന്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് രോഗബാധയെത്തുടര്‍ന്ന് യാത്രവിലക്കുകള്‍ പ്രാബല്യമായ പശ്ചാത്തലത്തില്‍ മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഡിസംബര്‍ വരെ ഇത് നീട്ടിയിട്ടുണ്ട്. യാത്രാസൗകര്യം ലഭിക്കുന്ന മുറക്ക് ഇവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടാം.

ദുബായ് വിമാനത്താവളം വഴി പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മപരിശോധനകള്‍ക്കായി അധികൃതരുമായി ബന്ധപ്പെടണo .ഖിസൈസ് പൊലീസ് സ്റ്റേഷന്‍, സിവില്‍ ഏവിയേഷന്‍ പൊലീസ് സ്റ്റേഷന്‍, ടെര്‍മിനല്‍ രണ്ടിലുള്ള സ്വീകരണ ഹാള്‍ എന്നിവിടങ്ങളിലാണു യാത്രാരേഖകള്‍ പരിശോധിക്കുക.15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

അബൂദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴിയാണ് യാത്രയെങ്കില്‍ ആറ് മണിക്കൂര്‍ മുന്‍പേ വിമാനത്താവളങ്ങളില്‍ എത്തണമെന്നാണു നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് 800 453 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക