Image

അബുദബിയില്‍ സഞ്ചാര - പ്രവേശന നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടി, പെര്‍മിറ്റ് നിര്‍ബന്ധം

Published on 09 June, 2020
അബുദബിയില്‍ സഞ്ചാര - പ്രവേശന നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടി, പെര്‍മിറ്റ് നിര്‍ബന്ധം

അബുദബി : കോവിഡ് പ്രതിരോധനടപടികള്‍ വിപുലവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സഞ്ചാര - പ്രവേശന നിയന്ത്രണം ജൂണ്‍ 9 മുതല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി .

ഇതനുസരിച്ച് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നീ മേഖലകളില്‍ താമസിക്കുന്നവര്‍ മറ്റു മേഖലകളിലേക്ക് പോകുന്നത്തിനുള്ള നിയന്ത്രണം തുടരും .

നിയന്ത്രണം ഫലപ്രദമാക്കുന്നതിന് 12 ഇടങ്ങളില്‍ അബുദാബി പോലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട് .

നഗരാതിര്‍ത്തി കടന്ന് യാത്ര ചെയ്യേണ്ടവര്‍ അബുദാബി പോലീസിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന 'മൂവ് പെര്‍മിറ്റ് ' എടുത്തിരിക്കണം . എന്നാല്‍ അവരവര്‍ താമസിക്കുന്ന നഗരാതിര്‍ത്തിക്കുള്ളില്‍ സഞ്ചരിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല .

കൊവിഡിനെതിരായ ദേശീയ പരിശോധന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത് . താമസ കേന്ദ്രങ്ങളില്‍ വൈറസ് വ്യാപനം തടഞ്ഞ് പൊതുജന ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത് .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക