Image

പ്രതിഫല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മയും ഫെഫ്കയും

Published on 09 June, 2020
പ്രതിഫല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മയും ഫെഫ്കയും

കൊച്ചി: പ്രതിഫല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു.


 വിഷയത്തില്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സിനിമാ മേഖലയിലെ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


25 മുതല്‍ 50 ശതമാനം വരെ കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ ആവശ്യത്തെ അമ്മ അനുകൂലിച്ചെങ്കിലും പരസ്യമായി ആവശ്യപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ തുടര്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ പരിഹാരമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക