Image

ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ച കന്നഡ സിനിമാ ലോകം

Published on 08 June, 2020
ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ച കന്നഡ സിനിമാ ലോകം
നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബം. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്. നടി നാല് മാസം ഗർഭിണിയായിരുന്നു എന്നതാണ് ഇതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്ത.. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്.  
ബസവൻഗുഡിയിലെ വസതിയിൽ മൃതദേഹം ഇപ്പോൾ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. വലിയ തിരക്കാണ് അവിടെ അവിടെ അനുഭവപ്പെടുന്നത്..
കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. 
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സർജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.39 വയസ്സായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക