Image

ക്വാറന്റീനില്‍ ഭാവനയ്‌ക്ക്‌ പിറന്നാള്‍; ആശംസകള്‍ അറിയിച്ച്‌ മഞ്‌ജു വാര്യര്‍

Published on 07 June, 2020
ക്വാറന്റീനില്‍ ഭാവനയ്‌ക്ക്‌ പിറന്നാള്‍; ആശംസകള്‍ അറിയിച്ച്‌ മഞ്‌ജു വാര്യര്‍
ബെംഗളുരുവില്‍ നിന്ന്‌ തൃശൂരിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന മലയാളികളുടെ പ്രിയ നടി ഭാവനയ്‌ക്ക്‌ ഇന്ന്‌ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മഞ്‌ജു വാര്യര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ്‌ ഭാവനയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നത്‌. നടിയുടെ മുപ്പത്തിരണ്ടാം പിറന്നാളാണ്‌ ഇന്ന്‌ ആഘോഷിക്കുന്നത്‌.

`എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക്‌ പിറന്നാള്‍...നിനക്കറിയാം ഞാന്‍ നിന്നെ ഒരുപാടൊരുപാട്‌ സ്‌നേഹിക്കുന്നുവെന്ന്‌, എന്നും എപ്പോഴും' എന്നാണ്‌ മഞ്‌ജു വാര്യര്‍ ഭാവനയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ കുറിച്ചത്‌.

 മഞ്‌ജുവിനെ കൂടാതെ നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന, കൂടാതെ സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്കയും താരത്തിന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തൃശൂരിലെ വീട്ടിലാണ്‌ ഭാവന ക്വാറന്റീനില്‍ കഴിയുന്നത്‌. ഭാവനയുടെ സഹോദരന്‍ രാജേഷ്‌.ബി മേനോനും താരത്തിന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

മെയ്‌ 26നാണ്‌ ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്‌. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി അവിടെ നിന്നും സഹോദരനൊപ്പമാണ്‌ കാറില്‍ യാത്ര തുടര്‍ന്നത്‌. ഹോം ക്വാറന്റീനില്‍ കഴിയുന്നതിനായി പോലീസ്‌ അകമ്പടിയോടെയായിരുന്നു നടിയുടെ തുടര്‍ യാത്ര.

1986 ജൂണ്‍ ആറാം തീയതി ബാലചന്ദ്രന്റെയും പുഷ്‌പയുടെയും മകളായിട്ടാണ്‌ ഭാവന ജനിച്ചത്‌. 2002ല്‍ കമല്‍ സംവിധാനം ചെയ്‌ത നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. തുടര്‍ന്ന്‌ നായികയായും ഉപനായികയായും എഴുപത്തഞ്ചിലധികം ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചു. 

2018 ല്‍ കന്നഡ സിനിമാ നിര്‍മ്മാതാവും സുഹൃത്തുമായ നവീനെ വിഹാം ചെയ്‌തു. പിന്നീട്‌ അല്‍പകാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും 99 എന്ന കന്നഡ ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ്‌ നടത്തി. തമിഴിലെ 96ന്റെ റീമേക്കാണ്‌ 99.

Join WhatsApp News
Boby Varghese 2020-06-07 12:20:48
Did both of you tried your best to destroy Dileep ? Oh ! What kind of story ! You deserve an Oscar award for your performance.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക