Image

മൂന്ന് മലയാളികള്‍ കൂടി സൗദിയില്‍ മരിച്ചു

Published on 06 June, 2020
മൂന്ന് മലയാളികള്‍ കൂടി  സൗദിയില്‍ മരിച്ചു

ദമ്മാം: മൂന്ന് മലയാളികള്‍ കൂടി  സൗദിയില്‍ മരിച്ചു. ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂര്‍, കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കതില്‍ ഹരികുമാര്‍ (51), തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) എന്നിവരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.

ദമ്മാമിലെ സ്വകാര്യ മെഡിക്കല്‍ സന്റെറില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്ന ജൂലി മേരി സിജു രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ദമ്മാമിലെ കലാപ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലീന, ഇവാന്‍.

ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള പ്രമുഖ കമ്പനിയില്‍ 25 വര്‍ഷമായി ജീവനക്കാരനായ ഹരികുമാര്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അനിത. മക്കള്‍: ഹരിത, ഹേമന്ത്.

ഹാഇലിലെ ഒരു റെഡിമെയ്ഡ് വസ്ത്ര ശാലയില്‍ ജീവനക്കാരനായ നസീര്‍ ഇവിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ജുനൈദ. മക്കള്‍: അസ്ലം, ആമിന, അസിഫ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക