Image

നിന്നെ ആത്മസഖിയായി കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാന്‍: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള സെല്‍ഫി പോസ്റ്റ് ചെയ്ത് മാധവന്‍

Published on 06 June, 2020
 നിന്നെ ആത്മസഖിയായി കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാന്‍: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള സെല്‍ഫി പോസ്റ്റ് ചെയ്ത് മാധവന്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള സെല്‍ഫി പോസ്റ്റ് ചെയ്ത്  മാധവന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിര്‍ജേയ്ക്കൊപ്പമുളള സെല്‍ഫി പ്രണയം നിറഞ്ഞ അടിക്കുറിപ്പോടെ മാധവന്‍ പോസ്റ്റ് ചെയ്തത്.


"നിന്നെ ആത്മസഖിയായി കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് എത്ര ചിന്തിച്ചാലും പറഞ്ഞാലും മതി വരില്ല സരിത. വിവാഹവാര്‍ഷികാശംസകള്‍ എന്റെ പ്രണയമേ. ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല," മാധവന്‍ കുറിച്ചു.


1999 ലാണ് മാധവനും സരിതയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവര്‍ക്കും വേദാന്ത് എന്ന മകനുണ്ട്. അതേസമയം ഇരുവരുടെയും വിവാഹത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. മാധവന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹദിനവും ഈ ദിനത്തില്‍ തന്നെയാണ്. മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു. 2005ലാണ് ഇരുവര്‍ക്കും മകന്‍ വേദാന്ത് ജനിക്കുന്നത്.


Join WhatsApp News
ചിലങ്കക്ക് പകരം ചങ്ങല 2020-06-07 06:07:26
പ്രസംഗങ്ങളിൽ നിന്നു പ്രവർത്തിയിലേയ്ക്കു പുരുഷൻ ഇറങ്ങിയാൽ മാത്രമേ നമ്മുടെ സ്ത്രീകളെയും , നാടിനെയും, ജനതയേയും നമുക്ക് മുന്നോട്ടു നയിക്കാൻ കഴിയുകയുള്ളു. ഒരുദാഹരണത്തിൽ തുടങ്ങാം .... നമ്മുടേയോ മറ്റു വീടുകളിലോ വിരുന്നുകൾ , ചെറിയ ചെറിയ ആഘോഷങ്ങൾ ഒത്തുചേരലുകളെല്ലാം നടക്കുമ്പോൾ അതിഥികളെ സ്വീകരിക്കാനുള്ള എല്ലാ ജോലികളും ചെയ്യുന്നത് സ്ത്രീകളാണ്. ആഘോഷങ്ങൾ സ്വന്തം വീട്ടിൽ വെച്ചാണെങ്കിൽ ചുരുക്കം ചില പുരുഷന്മാർ ഭക്ഷണം പാകം ചെയ്യുന്നതിൽ അല്പ സ്വല്പം സഹായിക്കുന്നുണ്ടായിരിക്കാം ,പക്ഷേ മറ്റ് വീടുകളിൽ പോയാൽ സ്വതന്ത്ര ചിന്തകരുടെ വീടുകളിൽ പോലും അതിഥികളായ സ്ത്രീകൾ മാത്രം അടുക്കളയിൽ സഹായിക്കാനും വിളമ്പാനുമെല്ലാം കൂടുകയും എന്നാൽ ,സമത്വവും സ്വാതന്ത്ര്യവും പുലരണമെന്നുള്ള ഫെമിനിസ്റ്റ് ചിന്തകൊണ്ട് നടക്കുകയും പറയുകയുമൊക്കെ ചെയ്യുന്ന പുരുഷന്മാർ ഇതിലൊന്നും പങ്കെടുക്കാതെ അതൊക്കെ സ്ത്രീകളുടെ മാത്രം ജോലികൾ എന്ന ഭാവത്തിൽ ലിവിംഗ' റൂമിൽ ഇരുന്നു തമാശകളൊക്കെ പറഞ്ഞു പുരുഷൻ എന്ന പ്രിവിലേജ് ആസ്വദിക്കുന്നു .ഇത് വെറുമൊരുദാഹരണം മാത്രം ചൂണ്ടി കാട്ടിയതാണ് എത്ര സമത്വം പറയുന്ന വീടുകളിലും 75% ഗൃഹ ജോലികളും ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്. . അതായത് സ്വതന്ത്ര്യ ചിന്തകരായ പുരുഷന്മാർക്ക് വളരെ ഈസിയായി പ്രാവർത്തികമാക്കാൻ കഴിയുന്ന ജനാധിപത്യവൽക്കരണം സ്വന്തം കുടുംബത്തിലോ പ്രവർത്തിയിൽ പോലും വരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല . യഥാർത്ഥത്തിൽ മതവാദികളുടെ കുടുംബത്തിലെ സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി പുരുഷൻ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളൊന്നും വളരെ വലിയ രൂപത്തിലൊന്നും സ്വതന്ത്രമായി ചിന്തിക്കുന്ന കുടുംബങ്ങളിൽ പോലും സ്ത്രീകൾ അനുഭവിക്കുന്നില്ല എന്ന് സാരം.. ഈ അവസ്ഥക്ക് കാരണം നാമെല്ലാവരും പുരുഷാധിപത്യ വ്യവസ്ഥിയുടെ ഇരകളാണ് എന്നതാണ് സ്ത്രീകൾക്ക് അവരുടെ ചങ്ങലകളെ കുറിച്ച് ബോധ്യമില്ലാത്തത് പോലെ പുരുഷൻമാർക്ക് താൻ അനുഭവിക്കുന്ന പ്രിവിലേജുകളെ കുറിച്ചും ബോധ്യം വരാത്തിടത്തോളം സമൂഹത്തിൽ മാറ്റം വരില്ല . സ'ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നവർ ചിന്തിക്കുക , ബാല്യം മുതൽ ഉണ്ടായിപ്പോന്ന ശീലങ്ങൾ തിരുത്തുകയെന്നതത്ര എളുപ്പത്തിൽ സാധിക്കുന്നതല്ല. അടിച്ചമർത്തപ്പെട്ടവർ ഇഷ്ടത്തോടെയല്ല അടിമത്തം സ്വീകരിക്കുന്നത് പക്ഷെ പ്രിവിലേജ് ഉള്ളവൻ ഇഷ്ടത്തോടെ ആണ് അനുഭവിക്കുന്നത് എന്ന വ്യത്യാസവുമുണ്ട്. . പുരുഷന് ദീർഘകാലമായി അനുഭവിക്കുന്ന പ്രവിലേജുകളുടെ Addiction ഉണ്ട് അത് മാറി കിട്ടാൻ തൻ്റെ ചിന്തകളെ മാത്രമല്ല പ്രവൃത്തികളേയും നവീകരിച്ചു കൊണ്ടിരിക്കണം'.ചിന്താരംഗത്ത് എടുക്കുന്ന നിലപാടും ജീവിതത്തിലെ പ്രാക്ടീസും തമ്മിലുള്ള വൈരുദ്ധ്യത്തെ സൂക്ഷ്മമായി വിലയിരുത്തി സ്വയം വിമർശന വിധേയരാകണം.വിമര്‍ശനങ്ങള്‍ സമചിത്തതയോടെ സ്വീകരിക്കുകയും സ്വയം വിമര്‍ശനത്തിനു വിധേയമാവുകയും ചെയ്യുമ്പോഴാണ്‌ തെറ്റുതിരുത്താന്‍ കഴിയുന്നത്‌. സ്ത്രീ ചങ്ങലയെ ഉപേക്ഷിക്കുന്നതോടൊപ്പം പുരുഷൻ എന്ന നിലയിലുള്ള പ്രവിലേജുകൾ ഉപേക്ഷിക്കാതെ സമത്വം സാധ്യമല്ല എന്ന് ചുരുക്കം.ഇതു പുരുഷൻമാർക്ക് എളുപ്പമാവില്ല. എന്നാൽ ഒട്ടും അസാദ്ധ്യവുമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക