Image

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഇനിയില്ല; ഹോം ക്വാറന്റീന്‍ മതിയെന്ന് ഉത്തരവ്

Published on 06 June, 2020
 പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഇനിയില്ല; ഹോം ക്വാറന്റീന്‍ മതിയെന്ന് ഉത്തരവ്

തിരുവനന്തപുരം: വിദേശത്തുനിന്നെത്തുന്നവര്‍ ആദ്യ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയില ഇളവ്. ഇനി വീടുകളിലും ഏകാന്തവാസം അനുവദിക്കും. വീടുകളിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ പെയ്ഡ് ക്വാറന്റീനുകളില്‍ കഴിയാം. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ അനുവദിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വിഭാഗമാണ് ഉത്തരവിറക്കിയത്. 

ജില്ല ഭരണകൂടമോ തദ്ദേശഭരണസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 

കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവ് കുറയും. വിദേശത്തുനിന്നെത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക