Image

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ സൗജന്യമായി നല്‍കി എറണാകുളം അങ്കമാലി അതിരൂപത

Published on 06 June, 2020
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ സൗജന്യമായി നല്‍കി എറണാകുളം അങ്കമാലി അതിരൂപത


കൊച്ചി: അഞ്ച് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടെലിവിഷന്‍ സെറ്റുകള്‍ നല്‍കാനൊരുങ്ങി എറണാകുളം അങ്കമാലി അതിരൂപത. 500 ടെലിവിഷന്‍ സെറ്റുകളാണ് വിതരണം ചെയ്യുക. പഠന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഇനി ഒരു കുഞ്ഞും ആത്മഹത്യ ചെയ്യാനോ, പഠനം മുടക്കാനോ ഇടയകാതിരിക്കാനുള്ള ഒരു മുന്‍കരുതലായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് സംഘാടകര്‍ അറിയിച്ചു. കടവന്ത്ര സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 

ജാതിമതഭേദമന്യേ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക്, (പെണ്‍കുട്ടികള്‍ക്ക് മുഖ്യമായും), മാത്രമായിരിക്കും ടെലിവിഷന്‍ സെറ്റുകള്‍ സമ്മാനിക്കുന്നത്. ടിവി പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ കേബിള്‍ കണക്ഷന്‍ പ്രാദേശിക സംഘാടകര്‍ തയ്യാറാക്കേണ്ടതാണ്. 

അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ്, കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി, കടവന്ത്ര സാന്‍ജോ ചാരിറ്റിസ് ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സുമനസ്സുകളുടെ പിന്തുണയോടെ എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥിനീ- വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്ക് ചേരാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയത്. 

Impex കമ്പനിയുടെ 32' LED ടിവി, അടിസ്ഥാന വിലയായ 6500 രൂപ നിരക്കില്‍ Aldous Glare Trades& Exports എന്ന കമ്പനി ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ഇത്തരം 110 ടിവികള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 5000 രൂപ  വിലയുള്ള ഉള്ള 24' LED ടിവി 400 എണ്ണം രണ്ടാംഘട്ടത്തില്‍ വിതരണം ചെയ്യുന്നതിനും ഉദ്ദേശിക്കുന്നു. 

സുമനസ്സുകളില്‍ നിന്ന് പണം ലഭ്യമാകുന്നത് അനുസരിച്ച് ടിവി സെറ്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കാനാണ് പദ്ധതി. ഈ പദ്ധതിയോട് സഹകരിച്ച്  നല്‍കുന്ന സംഭാവനകള്‍ക്ക്  80G ആദായ നികുതി ഇളവ് ലഭിക്കുന്നതാണെന്ന് ഫാ.ജോസ് കൊളുത്തുവള്ളീല്‍ (9446688822), ഫാ.പോള്‍ ചിറ്റിനപ്പിള്ളി (9447578176), ഫാ.ബെന്നി മാരാംപറമ്പില്‍ (9447460124) എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക