Image

ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published on 06 June, 2020
ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും


തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനിയായ ദേവിക ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ്‌കുമാറിനാണ് അന്വേഷണ ചുമതല. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. 

നിലവില്‍ തിരൂര്‍ ഡി.വൈ.എസ്.പി കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവന്നിരുന്നത്. മകള്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണെന്ന മൊഴിയിലാണ് ദേവികയുടെ മാതാപിതാക്കള്‍ ഉറച്ചുനില്‍ക്കുന്നു. 

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന പദ്ധതിക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ദേവികയുടെ മരണം. 'ദുഃഖകരമായ സംഭവം' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ദേവികയുടെ മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പഴുതടച്ച് പരിശോധിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക