Image

സോപ്പിട്ടോ, വല്ലാതെ പതിപ്പിക്കല്ലേ.. ജോസഫൈനെ പരിസിച്ച് കെ.മുരളീധരന്‍

Published on 06 June, 2020
 സോപ്പിട്ടോ, വല്ലാതെ പതിപ്പിക്കല്ലേ.. ജോസഫൈനെ പരിസിച്ച് കെ.മുരളീധരന്‍


കോഴിക്കോട്: പാര്‍ട്ടിയാണ് കോടതിയും പോലീസുമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. ജോസഫൈന്‍ പറഞ്ഞതുപോലെയാണെങ്കില്‍ പിന്നെ 'മാഡ'ത്തിന് എന്താണ് ജോലി. ഇത്രയും ശമ്പളം വാങ്ങുന്ന വനിതാ കമ്മീഷന്റെ ആവശ്യമുണ്ടോ? മുന്‍പ് അച്യുതാനന്ദന്റെ ആളായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയോടാണ് സ്‌നേഹക്കൂടുതല്‍. 'സോപ്പിട്ടോ.. പക്ഷേ വല്ലാതെ പതപ്പിക്കരുത്' മുരളീധരന്‍ പരിഹസിച്ചു. 

അവര്‍ എത്ര തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല. എന്നാല്‍ എത്ര തിരഞ്ഞെടുപ്പ് വിജയിച്ചുവെന്ന ഓര്‍മ്മയുണ്ട്. ഒറ്റ തിരഞ്ഞെടുപ്പ് പോലും വിജയിക്കാന്‍ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചുരുത്തുമ്പോള്‍ അതിനു വേണ്ടത്ര 'സോപ്പിടു'ന്നത് മനസ്സിലാക്കാമെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

ജോസഫൈന്റെ പ്രസ്താവന അപലപനീയമാണ്. ഇതാണ് വനിതാ കമ്മീഷന്റെ നിലപാട് എങ്കില്‍ അതിനെ ഇനി ചോദ്യം ചെയ്യാതിരിക്കാനാവില്ല. സര്‍ക്കാരിന്റെ ചട്ടുകമായി വനിതാ കമ്മീഷന്‍ മാറി. വനിതാ വിരുദ്ധ കമ്മീഷനാണ് ഇപ്പോഴുള്ളത്. ജോസഫൈന്‍ മാപ്പുപറയണം. അല്ലെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക