Image

സ്വകാര്യ ആശുപത്രികള്‍ കരിഞ്ചന്തയ്ക്ക് ശ്രമിക്കുന്നുവെന്ന് കെജ്‌രിവാള്‍; രോഗലക്ഷണമുള്ള ആര്‍ക്കും ചികിത്സ നിഷേധിക്കില്ല

Published on 06 June, 2020
സ്വകാര്യ ആശുപത്രികള്‍ കരിഞ്ചന്തയ്ക്ക് ശ്രമിക്കുന്നുവെന്ന് കെജ്‌രിവാള്‍; രോഗലക്ഷണമുള്ള ആര്‍ക്കും ചികിത്സ നിഷേധിക്കില്ല

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയില്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് ഗുതുരമായ വീഴ്ചയുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചില സ്വകാര്യ ആശുപത്രികള്‍ കിടക്കകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ്. തലസ്ഥാന നഗരത്തില്‍ കൊവിഡ് ചികിത്സയ്ക്ക് ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗികളെ പ്രവേശിപ്പിക്കാത്ത ആശുപത്രികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ചില സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍ ഇക്കാര്യത്തില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് ആപ്പ് തുടങ്ങിയ ശേഷം ചില ആശുപത്രികള്‍ മോശമായാണ് പെരുമാറൃുന്നത്. അവര്‍ രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവരാണ്. കൊറോണ വൈറസ് രോഗികളെ സ്വീകരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. എന്നല്‍ അവര്‍ രോഗികളെ ചികിത്സിച്ചേ മതിയാവൂ. അവര്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക