Image

56 ദിവസം പ്രായമുള്ള കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു; കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Published on 06 June, 2020
56 ദിവസം പ്രായമുള്ള കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു; കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മഞ്ചേരി: കൊവിഡ് 19 ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്. കുഞ്ഞിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. 

കുഞ്ഞിന്റെ മാതാപിതാക്കള്‍ 20 ദിവസം കുടുംബം പാലക്കാട് എത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു കുടുംബം. അതിനിടെ കുഞ്ഞിന് കഫക്കെട്ടും ശ്വാസ തടസ്സവും കടുത്തതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രയില്‍ കൊണ്ടുപോയി. അവിടെ വച്ച് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക