Image

ജയരാജ് ചിത്രം 'ഹാസ്യം' ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Published on 06 June, 2020
ജയരാജ് ചിത്രം 'ഹാസ്യം' ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ഹരിശ്രീ അശോകനെ നായകനാക്കി ജയരാജ്   ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'ഹാ​സ്യം'​ ​ഷാ​ങ്‌​ഹാ​യ് ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ത്തു.ചലച്ചിത്രോത്സവത്തിന്‍്റെ 23ആമത് പതിപ്പിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. 


പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹാസ്യം. സംവിധായകന്‍ ജയരാജിന്റെ നവരസപരമ്ബരയിലെ എട്ടാമത്തെ സിനിമയാണിത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന 'ജപ്പാന്‍' എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.


 കറുത്തഹാസ്യം എന്ന രീതിയില്‍ എടുത്തിരിക്കുന്ന ചിത്രം  ജൂലൈ 18 മുതല്‍ 27 വരെ ആയി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ആയിരിക്കും ചലചിത്രമേള നടക്കുക 


​ ​സ​ബി​താ​ ​ജ​യ​രാ​ജ്,​ ​ഉ​ല്ലാ​സ് ​പ​ന്ത​ളം,​ ​കെ.​പി.​എ.​സിലീ​ല,​ ​ഷൈ​നി​ ​സാ​റ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ള്‍. ജ​ഹാം​ഗീ​ര്‍​ ​ഷം​സാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​വി​നോ​ദ് ​ഇ​ല്ല​മ്ബ​ള്ളി​യാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക