Image

20 ഡോളറിന്റെ ഗ്രോസറിയും ഒരു മനുഷ്യ ജീവനും (ത്രിശങ്കു)

Published on 05 June, 2020
20 ഡോളറിന്റെ ഗ്രോസറിയും ഒരു മനുഷ്യ ജീവനും (ത്രിശങ്കു)
അനില്‍ പുത്തന്‍ചിറയും വിന്‍സന്‍ പാലത്തിങ്കലും ഒരു വശത്തും സാം ഉമ്മന്‍ എതിര്‍ വിഭാഗത്തുമായി വാട്ട്‌സാപ്പില്‍ നടക്കുന്ന തീ പാറുന്ന വാക്ക് പോര് ഈ കൊറോണ കാലത്ത് ചിന്തിക്കാന്‍ ഏറെ വക നല്‍കുന്നു.

വിഷയം മിനയാപോലീസില്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മരണം. അക്കാര്യത്തില്‍ മലയാളി സമൂഹം എങ്ങനെ പ്രതികരിക്കണം? അതോ മിണ്ടാതിരിക്കണോ?

എങ്ങു മനുഷ്യന് ചങ്ങല കൈകളില്‍, 
അങ്ങെന്‍ വിരലുകള്‍ നൊന്തിടുകായാണെങ്ങോ 
മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ 
പുറത്താകുന്നു 
എന്ന് കവി എന്‍.വി. കൃഷ്ണവാര്യര്‍ പാടിയ നാട്ടില്‍ നിന്ന് വന്ന നാം അനീതിക്കെതിരെ പോരാടാന്‍ മടിയില്ലാത്തവരാണ്. (സ്വന്തം തടിക്കു കേടു വരാത്തിടത്തോളം കാലം എന്ന് കൂടി ചേര്‍ക്കുന്നു)

അപ്പോള്‍ ന്യായമായും ഫ്ളോയിഡിനെ പോലീസ് ഓഫീസര്‍ കഴുത്തു ഞെരിച്ചു കൊന്നതില്‍ നാം പ്രതിഷേധിക്കേണ്ടതാണ്.  പക്ഷെ പതിവ് പോലെ സംഘടനകളൊന്നും മിണ്ടിയില്ല. അരും ഒന്നും കണ്ടതുമില്ല. കേട്ടതുമില്ല. കണ്ടിട്ടു വലിയ കാര്യവുമില്ല എന്ന സത്യവും മറക്കുന്നില്ല.

ഫ്‌ലോയിഡ് കുറ്റകൃത്യങ്ങള്‍ സ്ഥിരമായി ചെയ്തിരുന്ന ആളാണ്. അങ്ങനെ ഒരാള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഒരു വിഭാഗം. അത് പോലെ അതിന്റെ പേരില്‍ രാജ്യമൊട്ടാകെ അരങ്ങേറിയ കൊള്ളയും കൊള്ളിവയ്പും ഒരു പരിഷ്‌കൃത രാജ്യത്തിനും അംഗീകരിയ്ക്കാനാവില്ലെന്നും അവര്‍ തറപ്പിച്ച് പറയുന്നു. പോരെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇന്ത്യാക്കാര്‍ക്ക് എതിരെ പലവിധ അക്രമണങ്ങളും സ്ഥിരമായി നടത്തുന്നുമുണ്ട്. അങ്ങനെയുള്ളവരെ എന്തിനു പിന്തുണക്കണം?

എന്നാല്‍ അമേരിക്കന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന റേസിസത്തിന്റെ ഇരയാണ് ഫ്‌ലോയിഡ് എന്ന് എതിര്‍ വിഭാഗം. ഒരു വെള്ളക്കാരനായിരുന്നെങ്കില്‍ പോലീസ് ഓഫീസര്‍ ഇങ്ങനെ പെരുമാറില്ലായിരുന്നു. ഇന്ത്യാക്കാരും കറുത്തവരാണ്. നാളെ നമുക്കും ഇത് തന്നെ സംഭവിക്കാം. അന്ന് നമുക്ക് വേണ്ടി പറയാന്‍ ആരും ഉണ്ടാവില്ല. മാത്രവുമല്ല ആരുടെയും കഴുത്ത് ഞെരിക്കാന്‍ ഒരു പോലീസിനും അധികാരമില്ല....

രണ്ട് ഭാഗത്തും ശക്തമായ വാദമുഖങ്ങള്‍. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിക്കുകാരെ കൂട്ടക്കൊല ചെയ്തു. 30,000 പേരെ കൊന്നുവെന്ന് സിക്കുകാര്‍ പറയുന്നു. അന്ന് രാജീവ് ഗാന്ധി പറഞ്ഞ മണ്ടത്തരം ഇന്നും ആരും മറന്നിട്ടില്ല-വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുന്നു എന്ന്. രാഷ്ട്രീയത്തിലെ കള്ളത്തരമൊന്നും വശമില്ലാതിരുന്ന രാജീവ് ഗാന്ധി ഒരു പഴമൊഴി പറഞ്ഞതാവാം. പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രി പറയുമ്പോള്‍ അതിനു അര്‍ഥതലം മാറിപ്പോകുന്നു.

ഇത് പോലെ ഒന്നായിരുന്നു 2002-ല്‍ ഗോധ്രയില്‍ ട്രയിനില്‍ 59 കര്‍സേവകരെ കൊന്നതിനെത്തുടര്‍ന്ന് മുസ്ലിംകള്‍ക്കെതിരെ ഗുജറാത്തിലുണ്ടായ അക്രമ പരമ്പര. ആയിരത്തിനും രാണ്ടായിരത്തിനുമിടക്ക് നിരപരാധികള്‍ കൊല്ലപ്പെട്ടു. രാജിവ് പറഞ്ഞ ഉപമ സംഘ്പരിവാര്‍ സംഘടനകളും ഉപയോഗിച്ചു.. ആക്ഷനു റിയാക്ഷന്‍

എന്തായാലും മറ്റു മനുഷ്യരെ ആക്രമിക്കുന്നതും സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും ഏതു കാരണം കൊണ്ടായാലും അംഗീകരിക്കാനാവില്ല. സിക്കുകാരെ കൂട്ടക്കൊല ചെയ്തതും മുസ്ലിംകളെ കൊന്നതും ഇപ്പോള്‍ നടക്കുന്ന കൊള്ളയും ന്യായീകരിക്കാനാവില്ല. ഒരു കാരണവശാലും.

ഇനി ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇന്ത്യാക്കാരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്തിട്ടുണ്ടോയെന്നതും പരിശോധിക്കേണ്ടതുണ്ട്. അഞ്ചാറു കൊല്ലം മുന്‍പ് ന്യു ജെഴ്‌സിയിലെ അറ്റലാന്റിക് സിറ്റിയിലെ കാസിനോയില്‍ താമസിച്ച് രാവിലെ വീട്ടിലേക്കു പോകാന്‍ പാര്‍ക്കിംഗ് ലോട്ടിലെത്തിയ ഇന്ത്യന്‍ യുവാവിനും യുവതിക്കും സംഭവിച്ചത് നേരിട്ടറിയാവുന കാര്യമാണ്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് തോക്കു ചൂണ്ടി ഒരു സംഘം അവരെ പുറത്തേക്കു കോണ്ടു പോയി. കയ്യിലുള്ളത് തട്ടിയെടുത്ത് യുവാവിനെ വെടി വച്ചു കൊന്നു. യുവതിയേയും വെടി വച്ചു. പക്ഷെ അവര്‍ മരിച്ചില്ല.

ഈ കുറ്റവാളികളെ അറസ്റ്റ് ചെയതപ്പോള്‍ പ്രാദേശിക പത്രത്തിലെ കമന്റ് കോളത്തില്‍ കണ്ടത് ഇപ്രകാരമാണ്.-അവര്‍ ജയിലില്‍ ചെല്ലുമ്പോള്‍ വലിയ ആഘോഷമായിരിക്കും.  അവരുടെ ബന്ധു മിതാദികള്‍ ഒക്കെ അവിടെ ഉണ്ടാവുമല്ലോ.

അതില്‍ സത്യമുണ്ടാകും. യുവാവവയ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ജയിലില്‍ പോയിരിക്കണം എന്നതാണു ഇപ്പോഴത്തെ സ്ഥിതി. ജയില്‍ വിട്ടു വരുമ്പോള്‍ ആരും ജോലി കൊടുക്കില്ല. വീണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനനങ്ങള്‍,  ജയില്‍... ഇതൊരു തുടര്‍ക്കഥ.

അതിനു പുറമെ ഡ്രഗ് സ്  ഉപയോഗം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതിരിക്കുക. വീട്ടില്‍ മാത്രുകയായി അപ്പന്‍ ഇല്ലാത്ത അവസ്ഥ.. ഇതൊക്കെ നമുക്കു മനസിലാകണമെന്നില്ല.

കറുത്തവരുടെ പ്രശ്‌നം വെല്ഫയര്‍ കൊടുത്തതു കൊണ്ടൊന്നും തീരില്ല. അതിനായി സമൂഹിക രാഷ്ട്രീയ മറ്റാത്തിനു ആരും മുന്നോട്ടു വരുന്നില്ല എന്നത് സങ്കടകരം. ഒബാമയോ ബില്യനര്‍ ആയ ഓപ്ര വിന്‍ഫ്രീയോ ഒക്കെ രംഗത്തിറങ്ങണം. അതു കാണുന്നില്ല.

ഫ്‌ളോയിഡിന്റെ കാര്യം നോക്കാം. 46 വയസായിട്ടും അയാള്‍ ജീവിതത്തില്‍ എങ്ങും എത്തിയില്ല. നല്ല ജോലി ഇല്ല. അവസാനം 20 ഡോളറിന്റെ വ്യാജനോട്ടുമായി ഗ്രോസറി വാങ്ങാന്‍ ചെല്ലുന്നു (ഫ്‌ലോയിഡ് തന്നെയോ അതെന്നും സംശയമൂണ്ട്) 20 ഡോളറിന്റെ ഗ്രോസറിയോ ബിയറൊ വാങ്ങാന്‍ വരുന്ന ഒന്നാന്തരം അമേരിക്കക്കാരന്റെ ദൈന്യ ചിത്രം ഓര്‍മ്മിക്കുക. ഇന്ത്യാക്കാര്‍ക്ക് ആര്‍ക്ക് എങ്കിലും അത്ര ദയനീയമായ അവസ്ഥ ഇവിടെയുണ്ടോ? തീര്‍ച്ചയായും ഇല്ല. ഒരു ക്രെഡിറ് കാർഡ് എങ്കിലും കാണും 

ആ നോട്ട് കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്തതാകം. അല്ലെങ്കില്‍ കളിക്കോപ്പ് (ടോയി) ആയിരിക്കാം. അതിനു പോലീസിനെ വിളിച്ച ആ കടക്കാരന്റെ മാനസികാവസ്ഥ എന്താണ്?

ഇനി വന്ന പോലീസോ? കൊലപാതകമോ കൊള്ളയോ ഒന്നും നടന്നിട്ടില്ല. എന്നിട്ടും അതു പോലെന്തോ നടന്ന രീതിയിലാണു പെരുമാറ്റം.

കറുത്തവര്‍ പോലീസിനെ പേടിക്കുന്നു. അറസ്റ്റ് ചെയ്ത് എന്തെങ്കിലും കുറ്റം ചാര്‍ജ് ചെയ്താല്‍ പിന്നെ ജയിലില്‍ നിന്നു ഇറങ്ങി പോരാനാവില്ല. കാരണം ആയിരം ഡോളര്‍ പോലും ജാമ്യത്തുക കൊടുക്കാന്‍ മാര്‍ഗമൂണ്ടാവില്ല. അതിനാല്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുന്നു. അതു പോലീസിനെ കൂടുതല്‍ അരിശം കൊള്ളിക്കുന്നു. അറസ്റ്റ് ചെയ്ത് നിലത്ത് വീഴ്ത്തിയിട്ടും കഴുത്തില്‍ മുട്ടുകാല്‍ കയറ്റുന്ന ഭീകരതക്കു വഴിയൊരുക്കുന്നു.

ഇനി പോലീസിനെപറ്റിയും നീതിന്യായ വയ്വസ്ഥയേയും പറ്റി. പൊതുവില്‍ നല്ല സിസ്റ്റമാണ് അമേരിക്കയില്‍--- നിയമവുമായി നാം ബന്ധപ്പെടാത്ത കാലത്തോളം.

പോലീസ് അറസ്റ്റ് ചെയ്താല്‍ അയാളുടെയും കുടുംബത്തിന്റെയും ജീവിതം തന്നെ തകര്‍ത്തിരിക്കും. യാതൊരു വിധ പരിഗണനയും പ്രതീക്ഷിക്കണ്ട. കുറ്റം ചെറുതായാലും.

ഇനി കോടതികളിലോ? 50-ഉം 100 വര്‍ഷം വരെയാണു പലപ്പോഴും ശിക്ഷ. മലയാളിയായ ആനന്ദ് ജോണിന്റെ കാര്യമെടുക്കാം. 59 വര്‍ഷം ജയില്‍ ശിക്ഷ. മോഡലാക്കാമെന്നു മോഹിപ്പിച്ചു സ്ത്രീകളെ വശീകരിച്ചു ദുരുപയോഗം ചെയ്തു എന്നതാണു വസ്തുത.  അതിനു 59 വര്‍ഷം ശിക്ഷ കിട്ടിയതു കൊണ്ട് ആ സ്ത്രീകള്‍ക്കു വല്ലതും കിട്ടിയോ? അമേരിക്ക വല്ലതും നേടിയോ? നേരെ മറിച്ച് ശിക്ഷ 5 വര്‍ഷമായിരുന്നെങ്കില്‍ തെറ്റുകള്‍ തിരുത്തി അയാള്‍ക്കു വീണ്ടും ജീവിതത്തിലേക്കു തിരിച്ചു വരുവാന്‍ അവസരം ഉണ്ടകുമായിരുന്നു.

നമ്മുടെ ഇന്ത്യന്‍ മനസു കൊണ്ട് തോന്നുന്നതാകാം ഇതൊക്കെ.

വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന നോവലില്‍ അപ്പം മോഷ്ടിച്ചതിനു സുദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ച കഥാപാത്രമുണ്ട്. അതാണു് ഫ്‌ലോയിഡ് മനസില്‍ ഉണര്‍ത്തുന്നത്. 20 ഡോളറിന്റെ ഗ്രോസറിക്ക് വില ഒരു ജീവന്‍

എന്‍.ബി:
ഇത് സംബന്ധിച്ച് ഫോമാ നടത്തുന്ന വെബിനറില്‍ പങ്കെടുക്കുക. മുഖ്യധാര മാധ്യമ പ്രവര്‍ത്തകരായ റീന നൈനാന്‍, ഷീന സാമു എന്നിവര്‍ നയിക്കുന്നു എന്നതു തന്നെ സുപ്രധാനം.
June 7, Sunday, 5 pm (ET)
Join the Zoom Meeting
https://us02web.zoom.us/j/81185120149
Meeting ID: 811 8512 0149
20 ഡോളറിന്റെ ഗ്രോസറിയും ഒരു മനുഷ്യ ജീവനും (ത്രിശങ്കു)20 ഡോളറിന്റെ ഗ്രോസറിയും ഒരു മനുഷ്യ ജീവനും (ത്രിശങ്കു)
Join WhatsApp News
അനിൽ പുത്തൻചിറ 2020-06-05 18:10:27
ത്രിശങ്കു.. പരോക്ഷസൂചന പോലുമില്ലാതെ ഈ പേരിന് പുറകിൽ മറഞ്ഞിരിക്കുന്ന ചങ്ങാതി.. നിങ്ങളാരാണ്? സ്നേഹിതനോ അതോ പരിചിതനോ? എന്തായാലും WhatsApp ഗ്രൂപ്പിൽ ഉള്ള ആരോ ആണ്; നല്ലവണ്ണം മലയാളം എഴുതാൻ കഴിവുള്ളയാളാണ്; ഒരു മാതിരി മലയാളികളെ നേരിട്ടറിയാവുന്ന ആരോ ആണ്... അറിയാനുള്ള കൗതുകം... പ്രീയ ത്രിശങ്കു... അദൃശ്യനായി നിൽക്കാതെ മുഖംമൂടി മാറ്റി പുറത്ത് വരൂ..
വിദ്യാധരൻ 2020-06-05 21:55:34
ഫ്ലോയിഡ് സ്ഥിരമായി കുറ്റം ചെയ്തിരുന്നതുപോലെ പോലീസ് ഉദ്യോഗസ്ഥന്റെ പേരിലും പതിനേഴ് ആവലാതികൾ ഉണ്ടായിരുന്നു. ഒരു പ്രാവശ്യം കുറ്റവിമുക്തനാക്കപ്പെട്ടവനുമായിരുന്നു . പിന്നെ പുറത്തിറങ്ങി സമരത്തിൽ പങ്കുകൊള്ളുന്ന പരിപാടി മാത്രം മലയാളിക്കില്ല. ആദായത്ത ദേഹത്തെകൊണ്ടുള്ള കളിയില്ല. അക്രമരാഹിത്യത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട്‌, സൂം മീറ്റിങ്ങോ, കോൺഫ്രൻസ് കൊളോ നടത്താമല്ലോ ? കേരളത്തിൽ ബേബിജോൺ എന്ന ഒരു മന്ത്രിയുടെ കുടുംബം പുലയന്മാരെ കണ്ടത്തിൽ ചവുട്ടി താഴ്ത്തിയിട്ടുണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രാജൻ കൊലക്കേസിന്റെ പിന്നിൽ കരുണാകരനാണെന്നും, കണ്ണൂര് ചെന്ന് പിണറായിക്കെതിരെ എന്തെങ്കിലും വെട്ടിയും കുത്തിയും കൊല്ലുമെന്നും, ഒരു സിനിമാനടിയെ ക്രൂരമായി പീഡിപ്പിച്ചിട്ട് നെഞ്ച് വിരിച്ചു നടക്കുന്ന നടന്മാരും,അവരെ വാഴ്ത്തി സ്‌തുക്കുന്ന രും ഉള്ള നാട്ടിൽ നിന്ന് വന്നവർക്ക്, ഒരു കറുമ്പനെ കഴുത്തു ഞെരിച്ചു കൊല്ലുന്നത് കാണുമ്പോൾ അവരുടെ ഹൃദയത്തിൽ തട്ടില്ല ത്രിശങ്കു ചേട്ടാ . കരുണാകരനെയും പിണറായിയേയും, മാണിയെയും ബേബിജോണിനെയും വീണ്ടും വീണ്ടും മന്ത്രിമാരാക്കിയ ജനം, അമേരിക്കയിൽ ട്രംപിന്റ് പിന്നിൽ അണിനിരക്കുന്നതിൽ വലിയ അതുഭുതമൊന്നും ഇല്ല . പിന്നെ ഇതിനൊക്ക കൂട്ട് നിൽക്കുന്ന ഒത്തിരി ക്രിസ്തു ഭക്തന്മാരും, സ്ത്രീ ശബരിമലയിൽ പോയാൽ ഭംഗം ഉണ്ടാകുകയും ചെയ്യുമെന്ന് വിശ്വസിക്കുന്ന കുറെ കോമരങ്ങൾക്കും, ദിവ്യനായി' കൊണ്ട് നടക്കും. ഞാൻ ഇത് നിങ്ങൾക്കായി പറഞ്ഞെന്നേയുള്ളൂ . പക്ഷെ നിങ്ങളുടെ ത്രിശങ്കു എന്ന പേര് എനിക്ക് ഇഷ്ടപ്പെട്ടു . ഇപ്പോൾതന്നെ ഒരുത്തൻ ശ്രമം തുടങ്ങി നിങ്ങളെ കണ്ട്പിടിക്കാൻ . മെപ്പോട്ട് പോയാലും അടി കീഴോട്ട് ഇറങ്ങിയാലും അടി . അവിടെതാന്നെ ഇരിക്ക് . മലയാളി അല്ലേ കുറച്ചു തെറി വിളിച്ചിട്ട് അങ്ങ് പൊക്കോളും . ഏതായാലും ഒരു വയലാറിന്റെ ഒരു കവിതാശകലം കൂടി ഇവിടെ എഴുതുന്നു,ത്രിശങ്കു സ്വർഗ്ഗത്തിൽ കുടുങ്ങിയ നിങ്ങൾ ബോറടിക്കാതിരിക്കാനാണ് . "രക്തമാംസങ്ങൾക്കുള്ളിൽ ക്രൂരമാം മതത്തിന്റ ചിത്തരോഗാണുക്കളുമായവർ തമ്മിൽ തല്ലി അഭ്രമാൻ എതിർനിന്ന ഹിന്ദുവിന്റെ മാറിൽ ക്കൊല ക്കത്തിപായിച്ചുംകൊണ്ടൊന്നലറി "കള്ളകാഫർ " (ആയിഷ -വയലാർ )
Coron Mani 2020-06-06 07:51:24
ഇയാൾ അത്ര പരിശുദ്ധൻ അല്ല. ഒരു ഗർഭിണിബോട് ചെയ്ത കാര്യം കേട്ടാൽ സപ്പോർട്ട് ചെയ്യാൻ തോന്നാതില്ല.
വിദ്യാധരൻ 2020-06-06 22:58:02
ഹിറ്റ്‌ലർ ആറു മില്യൺ യഹൂദന്മാരെ കൊന്നു കുഴിച്ചു മൂടി. അയാൾ മരിച്ചിട്ടും നാം അയാളുടെ പേര് ഉദ്ധരിക്കുന്നു. മരിച്ച യേശുവിന്റെ കാര്യം നിങ്ങൾ എത്ര പ്രാവശ്യം പറയുന്നു? മരിച്ചവർ ചീത്തയായാലും നല്ലതായാലും ജനങ്ങൾ ഉദ്ധരിക്കും. എല്ലാം സാമൂഹ്യം പരിഷ്ക്കാരത്തിനും ഉന്നമനത്തിനും അത്യന്താപേക്ഷിതമാണ്. അതിന്റ ഇടയ്ക്ക് യുക്തി രഹിതമായ വാദമുഖങ്ങൾ ഉന്നയിക്കുന്നതുകൊണ്ടു സ്വന്തം അജ്ഞത വെളിപ്പെട്ടു വരികെയുള്ളു. ഞാൻ ഒരു പ്രത്യകജാതിയെയോ മതത്തെയോ തുണക്കാറില്ല. ഗാന്ധിജി പറഞ്ഞതുപോലെ യേശുവിനെ എനിക്ക് ഇഷ്ടമാണ്. കാരണം അദ്ദേഹം മതങ്ങൾക്കും ജാതിക്കും അപ്പുറം മനുഷ്യ സമൂഹത്തെ ഒന്നായി കാണുകയും സ്നേഹമെന്ന ശക്തിയിൽ അതിനെ മുറുകെ കെട്ടിനിറുത്താനും നോക്കി. ജാതിയും മതവും ഉണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കുകയും, ചവിട്ടി മെതിക്കുകയും ചെയ്യുകയാണ് ട്രംപും മോദിയും ഒക്കെ ചെയ്യുന്നത്. ഇത്തരം കുടിലചിത്തന്മാർക്ക് ഞാൻ ഒരു സ്ഥാനവും കല്പിക്കാറില്ല. എന്നാൽ ഇവരെല്ലാം ചില പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ജാതിമതഭേദമെന്യ ഇന്ന് അമേരിക്കയുടെ മണ്ണിൽ അടിച്ചമർത്തലുകൾക്ക് നേരെ മുഴങ്ങുന്ന എതിർപ്പിന്റെ ശബ്ദത്തിൽ നിങ്ങളുടെ ആചാര്യന്മാർ സ്വപനം കണ്ട സ്വർഗ്ഗരാജ്യത്തിനുവേണ്ടിയുള്ള ഇച്ഛയുടെ ധ്വനികൾ ഉണ്ട്. അഹം ബ്രഹ്മാസിയുടെയും അഖിലം ബ്രഹ്മാസിയുടെയും ധ്വനിയുണ്ട്. അള്ളാഹു അകബറിന്റെ ധ്വനിയുണ്ട്. മതത്തെയും അതിന്റെ കാവൽക്കാരെയും പുറംതള്ളിയുള്ള ജനമുന്നേറ്റമാണ് കാണുന്നത്. കറുപ്പുംവെളുപ്പും മഞ്ഞയും ചുവപ്പും കൂടിക്കലർന്ന മനുഷ്യവർഗ്ഗത്തിന്റെ ഒരു നേർകാഴ്ച അവിടെ കാണാം -അത് കാണാതെ പോകുന്നവർ നിങ്ങളെപ്പോലെ മതത്തിന്റെ ചങ്ങലയാൽ ബന്ധിതരായി കിടക്കുനനവരാണ് .അന്ധകാരത്തിൽ തപ്പിതടയുന്നവർ അവര് തന്നയെയാണ് ആ നല്ല മനുഷ്യനെ ക്രൂശിൽ തറച്ചതും. കൂടുതൽ സമ്സരിക്കുന്നില്ല. അത് മനസിലാക്കാനുള്ള പക്വത കുണ്ടിലിരിക്കുന്ന തവളക്കുഞ്ഞുങ്ങൾക്കില്ലല്ലോ! എന്നെ തോൽപ്പിക്കുന്നത് കൊണ്ട് താങ്കളുടെ ബുദ്ധിക്ക് പ്രകാശിക്കില്ല . അത് സ്വയം തേച്ചുമിനുക്കി എണ്ണ ഒഴിച്ച് കത്തിക്ക്.അപ്പോൾ ഉൾവെളിച്ചം കിട്ടും. എന്നിട്ട് നമ്മൾക്കു സംസാരിക്കാം.
Ninan Mathulla 2020-06-06 17:35:50
കേരളത്തിൽ ബേബിജോൺ എന്ന ഒരു മന്ത്രിയുടെ കുടുംബം പുലയന്മാരെ കണ്ടത്തിൽ ചവുട്ടി താഴ്ത്തിയിട്ടുണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Now, I am wondering about values Vidhyadharan hold when he discuss a dead man here. He must be turning in his grave. It is a common norm among all cultures not to say negative things about a dead man as he can’t come to life and defend himself. We quote from published books about dead people but here too just because something is published it need not be true. We need to confirm it from other sources. Many write books and comments with their own separate agenda. For thousands of years India and Kerala was ruled by the upper caste and the atrocities done to lower caste is well recorded in history. Is Vidhyadharan trying to rewrite history? I do not know of Christians ruling Kerala nor had power to kill without consequences. They were always under Hindu rulers. I heard and read that BJP has a propaganda machinery and many are part of it in writing comments in social media with the purpose of shaping public opinion, and thus to come to power. With such comments inadvertently or deliberately some pit one group against another group. Many a times I have noticed this bias in Vidhyadharan’s comments. This has to happen during end times as to quote Bible, “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. (Luke 21:10). With such statements people are being prepared for such a fight. Another common statement heard in comment column here and in social media is that Malayalee Christians support Trump, and that is how he came to power, and they are still supporting him. How far is such statement from the truth? Such comments are coming mostly from anonymous comment thozhilalikal, and they can be part of the propaganda machinery. Malayalee Christians are not such a big group or influential to elect Trump as president. On the other hand we have seen that North Indian Hindus were much stronger supporters of Trump that helped him to get elected with their support. We have seen this during election time in their financial contributions and how Modi was accepted here and Trump in India. Malayalee Christians had no role there. So please stop this political propaganda.
പരേതൻ മത്തായി 2020-06-07 00:16:36
എനിക്ക് തിരിച്ചു വരണമെന്നുണ്ട് വിദ്യാധരാ.പലപ്രാവശ്യം ശ്രമിക്കുമ്പോഴും ഇവന്മാർ എന്നെ തലക്കടിച്ചു കൊല്ലും . അവന്മാര് പറയുന്നത് ഞാൻ തിരിച്ചു വന്നാൽ അവരുടെ ബിസിനസ് പൊളിയുമെന്നാണ് . ഒരാൾ മാത്രമേ മരിച്ചതിനു ശേഷം ജനിച്ചുട്ടുള്ളു എന്ന കള്ളക്കഥ പൊളിയുമെന്നാണ് പറയുന്നത്. എന്ത് ചെയ്യാം. മനോഹരമായ ഭൂമിയിൽ ഇനി ഒരിക്കൽ കൂടി വരാൻ പറ്റുമോ എന്തോ? യേശുവിനും വരണം എന്നുണ്ട് പക്ഷെ അദ്ദേഹവും പറയുന്നത് ഇവന്മാർ സമ്മതിക്കില്ല ബിസിനസ് പൊളിയുമെന്നാണ്. അദ്ദേഹം ഇതാ ഇപ്പോഴും ക്രൂശിൽ കിടക്കുന്നു. കിടന്നു നിലവിളിക്കുന്നു
മണ്ണുണ്ണികള്‍ -അവര്‍ 2020-06-07 05:12:03
മണ്ണുണ്ണികളായി ജനിക്കുന്ന മനുഷ രൂപങ്ങൾ ഉണ്ട്. അവക്ക് കണ്ണ് ഉണ്ടെങ്കിലും കാണില്ല, ചെവിയുണ്ടെങ്കിലും കേൾക്കില്ല, വിശക്കുമ്പോൾ മാത്രം ഉറിയെ നോക്കി അമ്മാ! എന്ന് വിളിക്കുന്ന വെറും ചാപിള്ളകൾ. അവക്ക് കറുത്ത കണ്ണട വെച്ചാലും മത രാഷ്ട്രീയത്തിനുമുമ്പിൽ അവ കാലും കയ്യും ഇട്ട് അടിക്കും, അവക്ക് ജീവൻ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാൻ. മത, വർണ്ണ, വെറുപ്പിൽ ജനിച്ചു വീണ ഇവർ ജനിച്ചപ്പോൾ തന്നെ മരിച്ചവർ. അവർ കഴിക്കുന്നതും വിഷം, വിസർജിക്കുന്നതും വിഷം. അവർ ഒരിക്കലും നന്നാവില്ല. എന്നും മറ്റു മനുഷരോടുള്ള വെറുപ്പ് മാത്രമേ അവരിൽ നിന്നും പുറത്തുവന്നിട്ടുള്ളു. അവർ ഒരിക്കലും നന്നാവില്ല. അവരെ വർജിക്കുക. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക