Image

ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം വിമാനസര്‍വീസുകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ തുടങ്ങും

ബിജു വെണ്ണിക്കുളം Published on 05 June, 2020
ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി വന്ദേ ഭാരത് മിഷന്‍  നാലാം ഘട്ടം  വിമാനസര്‍വീസുകള്‍  ജൂണ്‍  ഒന്‍പതു മുതല്‍ തുടങ്ങും
ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍. മസ്‌കറ്റില്‍ നിന്നും എട്ടു വിമാനസര്‍വീസുകള്‍ കേരളത്തിലേക്ക്. പറന്നുയരും. നാലാം ഘട്ടം ജൂണ്‍ ഒന്‍പതു മുതല്‍ തുടങ്ങും . കേരളത്തിലേത് കൂടാതെ ഡല്‍ഹി, ബോംബെ ., ബാംഗ്ലൂര്‍ , ലക്‌നൗ, വിജയവാഡ, കോയമ്പത്തൂര്‍. എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ട്. 
കഴിഞ്ഞ മൂന്നു സര്‍വീസുകള്‍ ആയി ധാരാളം പ്രവാസി ഇന്ത്യക്കാര്‍ എത്തിയിരുന്നു.
ഒന്നാം ഘട്ടത്തില്‍ രണ്ട് സര്‍വീസും. രണ്ടാം ഘട്ടത്തില്‍ പതിനൊന്നു   സര്‍വീസും. മൂന്നാംഘട്ടത്തില്‍ പതിനഞ്ചു സര്‍വീസും. ഒമാനില്‍ നിന്ന് അനുവദിച്ചിരുന്നു. ഇന്നലെ കൊണ്ട് മൂന്നാംഘട്ട സര്‍വീസ് പൂര്‍ത്തീകരിച്ചു. 
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. പട്ടികയില്‍ ഉള്‍പ്പെട്ടവരെ എംബസിയില്‍ നിന്ന് ഫോണ്‍ അല്ലെങ്കില്‍ ഇ-മെയില്‍ വഴി ബന്ധപ്പെടും. തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് വാങ്ങാന്‍ ഇവരോട് നിര്‍ദേശിക്കും. ഇന്ത്യന്‍ എംബസിയില്‍  തയാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക. 

കേരളത്തിലേക്കുള്ള  വിമാന സര്‍വീസുകളുടെ വിവരങ്ങള്‍............ 

10/6/2020 
മസ്‌കറ്റ്-കോഴിക്കോട്
സലാല -കൊച്ചി 
12/6/2020
മസ്‌ക്കറ്റ്-തിരുവനന്തപുരം
14/6/2020
മസ്‌കത്ത് -കണ്ണൂര്‍ 
18/6/2020
മസ്‌ക്കറ്റ്-തിരുവനന്തപുരം
19/6/2020
മസ്‌ക്കറ്റ്- കൊച്ചി 
21/6/2020
മസ്‌ക്കറ്റ്-കൊച്ചി
മസ്‌ക്കറ്റ്-കോഴിക്കോട്........ 

 വാര്‍ത്ത - ബിജു  വെണ്ണിക്കുളം

ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി വന്ദേ ഭാരത് മിഷന്‍  നാലാം ഘട്ടം  വിമാനസര്‍വീസുകള്‍  ജൂണ്‍  ഒന്‍പതു മുതല്‍ തുടങ്ങും
ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി വന്ദേ ഭാരത് മിഷന്‍  നാലാം ഘട്ടം  വിമാനസര്‍വീസുകള്‍  ജൂണ്‍  ഒന്‍പതു മുതല്‍ തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക