Image

ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഢ്യം

പി.ശ്രീകുമാര്‍ Published on 05 June, 2020
 ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ  ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഢ്യം
ഫിനിക്‌സ് : കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി പ്രസിഡണ്ട്  ശശികല ടീച്ചറുടെ നേതൃത്വത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  ഭക്തരുടെ വികാരങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് ക്ഷേത്രത്തിലെ പുരാവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അമൂല്യങ്ങളായ ജംഗമ വസ്തുക്കള്‍ വിറ്റ് കാശാക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഭക്തര്‍ നടയ്ക്കു വച്ച വിളക്കുകളുടെയും, പൂജാ പാത്രങ്ങളുടേയും ഒക്കെ വില്‍പ്പനയുടെ മറവിലാണ് ഇത് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനും, ഭക്തജനങ്ങളോട് ആലോചിക്കാതെ ക്ഷേത്രവരുമാനം മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കാനും തയ്യാറായിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ഭരണ നിയന്ത്രണം ഭക്തജനങ്ങളുടെ കൈകളില്‍ തന്നെയാകണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി പറഞ്ഞു.

കോവിഡിന്റെ മറവില്‍ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന ഈ കൊള്ളരുതായ്മകളെക്കുറിച്ചു അമേരിക്കയിലെ ഹിന്ദുക്കളെ കൂടുതല്‍ ബോധവാന്മാരാക്കാന്‍വേണ്ടി ശശികല ടീച്ചറുമായി കെ എച്ച് എന്‍ എ വെബിനാര്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഈ വിഷയത്തില്‍ നിയമ വഴികളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശശികല ടീച്ചര്‍ സദസ്യരെ അറിയിച്ചു. വഖഫ് ബോര്‍ഡിന് ഉള്ളതു പോലെ ദേവസ്വം ബോര്‍ഡിലും ഭക്തജനങ്ങളുടേയും ഹിന്ദു സമൂഹത്തിന്റേയും ശരിയായ പ്രതിനിധ്യം ഉണ്ടാവേണ്ടതുണ്ട്. ദാരിദ്ര്യം കൊണ്ടും മറ്റും നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കാനും, പാവപ്പെട്ട ഹിന്ദു കുടുംബങ്ങളിലെ കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഹിന്ദു കുടുംബങ്ങളില്‍ വ്യാപകമായി നടക്കുന്ന ആത്മഹത്യ പോലുള്ള ദുരവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിയേണ്ടതുണ്ടെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

 ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ  ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഢ്യം
Join WhatsApp News
ഹിന്ദുക്കൾ ലജ്ജിക്കണം 2020-06-05 07:44:55
അമേരിക്കയിലെ ഹിന്ദുക്കൾ ലജ്ജിക്കണം. ശശികലയാണോ ഹിന്ദു മതത്തിന്റെ രക്ഷക? മറ്റു മതങ്ങളെ ആക്ഷേപിയ്ക്കുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്ന് മുതലാണ് ഹിന്ദു മതമായത്? ഇന്ത്യയിൽ ഇവരും സംഘികളും പറയുന്നത് അമേരിക്കയിലെ ക്രിസ്ത്യാനികൾ ഹിന്ദുക്കൾക്കെതിരെ പറഞ്ഞാൽ നിങ്ങൾക്ക് സഹിക്കുമോ? ശശികല, മദർ തെരേസയെ മതം മാറ്റത്തിന് വന്ന കള്ളി എന്ന് വിളിച്ചത് പലരെയും വേദനിപ്പിച്ചു. അവർ കള്ളിയല്ലായിരുന്ന. മതംമാറ്റം ഒരു ലക്ഷ്യവുമായിരുന്നില്ല. പക്ഷെ സംഘികൾക്ക് പച്ചക്കു നുണ പറയാം. ശശികല അങ്ങനെ പറഞ്ഞത് കൊണ്ട് മദർ തെരേസക്ക് വല്ലതും സംഭവിച്ചോ? ഇല്ല. ഇനി കാലടിയിൽ പള്ളി പോലെ ഉണ്ടാക്കിയ സിനിമാ സെറ്റ് വരെ പൊളിചു.. ഒരു പള്ളി അവർക്കു സഹിക്കാവുന്നതിലപ്പുറം. ഇത്തരം നിന്ദ്യമായ ആശയങ്ങൾക്ക് അമേരിക്കൻ ഹിന്ദു കുട്ടു നിൽക്കരുത്. മലയാളി ഹിന്ദുക്കൾ പ്രത്ത്യേകിച്ച്. മറ്റു സ്റ്റേറ്റുകളിൽ നിന്ന് ഈ ക്രൈസ്തവ രാജ്യത്തു വന്ന ഹിന്ദുക്കൾ എത്ര നിന്ദ്യമായാണ് ക്രിസ്ത്യാനികളെപ്പറ്റി പറയുന്നതെന്ന് അവരുടെ വെബ് ഫോറങ്ങളിൽ കയറി നോക്കിയാൽ മതി. എന്നിട്ടും അവർക്ക് ക്രൈസ്തവ രാജ്യങ്ങളിൽ ജീവിക്കണം. ഇന്ത്യയിൽ പോരാ.
Kirukan Vinod 2020-06-05 08:32:03
Really pathetic! Why dont KHNA President go to India to make some changes in Hindu lives. Stay in India to empower Hindus and solve their problems. Dont just preach from here for some cheap publicity. Sasikala is notorious for attacking other religions.
Alexander George 2020-06-05 13:54:56
എന്തും മറ്റുമതങ്ങളെ പറയാം. നമ്മൾ ഇത് അനുവദിച്ചു കൊടുകാരുതേ
Anchayan Nurse Visa 2020-06-05 21:05:14
സാരി അച്ചായന്മാർ വിലപിക്കുന്നു. കുരു പൊട്ടി ഒലിക്കുന്നു. ഹിന്ദുക്കളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. ഇനിയും ഉമ്മൻ ചാണ്ടി കെ എം മാണി തുടങ്ങിയ വർഗീയവാദികളുമായി ഫ്രാങ്കോ കുഞ്ഞുങ്ങൾ ഖജനാവ് കൊള്ളയടിക്കാൻ ഹിന്ദുക്കൾ ഒരിക്കലും അനുവദിക്കില്ല. ജയ് ഭാരതാംബ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക