Image

സന്ദര്‍ശക വീസയിലെത്തിയ മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു

Published on 04 June, 2020
സന്ദര്‍ശക വീസയിലെത്തിയ മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു

ലണ്ടന്‍: ബ്രോംലിയിലെ ഷോര്‍ട്ട് ലാന്‍ഡില്‍ താമസിക്കുന്ന മകള്‍ ജൂലി വിനോയെയും കുടുംബത്തെയും സന്ദര്‍ശിക്കുവാനായി നാട്ടില്‍ നിന്നും എത്തിയ മാതാവ് ത്രേസ്യാമ്മ വിന്‍സണ്‍ (71) നിര്യാതയായി. മെനിഞ്ചൈറ്റിസ് രോഗബാധയെത്തുടര്‍ന്നു ബ്രോംലിയില്‍ ഓര്‍പിംഗ്ടണിലെ ഫാണ്‍ബറോ പ്രിന്‍സസ് റോയല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഏപ്രില്‍ രണ്ടാം വാരത്തിലാണ് കടുത്ത പനിയെത്തുടര്‍ന്നു ത്രേസ്യാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊറോണ വൈറസിനായി രണ്ടുതവണ ടെസ്റ്റ് ചെയ്തെങ്കിലും രണ്ട് തവണയും നെഗറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് രോഗം മെനിഞ്ചൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ചിച്ചിതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷണ ചര്‍മത്തിലെ കടുത്ത അണുബാധ ആരോഗ്യം കൂടുതല്‍ വഷളാക്കി. 35 ദിവസത്തിലധികം വെന്റിലേറ്ററുപയോഗിച്ച് ചികിത്സതേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.

എറണാകുളം മഠത്തിപ്പറമ്പില്‍ ഊക്കന്‍ വീട്ടില്‍ പരേതനായ എം.സി. വിന്‍സന്റിന്റെ ഭാര്യയാണ് മരിച്ച ത്രേസ്യാമ്മ. പരേതയുടെ യുകെ യിലുള്ള മകള്‍ ജൂലിയെക്കൂടാതെ മറ്റൊരു മകള്‍ ലിന്‍ഡാ ജേക്കബ് കേരളത്തിലാണു താമസിക്കുന്നത്. ജേക്കബ് വടക്കേല്‍ (കേരളം),വിനോ ജോസ് കണംകൊമ്പില്‍ (യുകെ) എന്നിവര്‍ മരുമക്കളാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ ഫാ.ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരീക്കാട്ട്, ഫാ.ടോമി എടാട്ട്, യുക്മ പ്രസിഡന്റ് മനോജ് പിള്ള, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, ബ്രോംലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനു കെ.ജോസഫ് എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക