ക്രൂരതയുടെ മുന്നില്‍ മുഖം കുനിച്ചു കേരളജനത (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
EMALAYALEE SPECIAL
04-Jun-2020
EMALAYALEE SPECIAL
04-Jun-2020

പാലക്കാട്ട് ചരിഞ്ഞ പിടിയാന ലോകത്തിന്റെ നൊമ്പരമാകുന്നു. ആനയോട് മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് കേരളത്തില്‍ മാത്രമല്ല ലോകത്തുള്ള പ്രകൃതി സ്‌നേഹികള്‍ ഇതിനോടകം തന്നെ ശക്തമായ ഭാഷയില്‍ ആണ് പ്രതികരിച്ചത് . ഈ കൊടും ക്രൂരത പൈശാചികമെന്നാണ് പലരും വിശേഷിപ്പിച്ചത്. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കടിച്ചപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. തുമ്പിക്കൈയും തലയും തകര്‍ന്നു.
വെറും 15 വയസ് മാത്രം പ്രായമുളള പിടിയാന ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

.jpg)
സ്‌ഫോടക വസ്തു വായില്‍ പൊട്ടിച്ചിതറിയപ്പോള്‍ ആനയുടെ മേല്‍ത്താടി തകര്‍ന്നു. വായും നാക്കും പൊള്ളി എന്നാണ് അറിയുന്നത് . വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റ് പ്രാണികളും അരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണു ആന പുഴയിലെ വെള്ളത്തിലിറങ്ങി നിന്നത് എന്നാണ് അനുമാനം . രണ്ടുദിവസത്തെ നില്‍പ്പിനൊടുവില്‍ ആന ചരിയുകയായായിരുന്നു.
അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി എന്ന് പലരും പ്രതികരിച്ചിരുന്നു. ഈ അടുത്ത കാലത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുത് സത്യം തന്നെ.
താന്‍ മാതൃത്വം അനുഭവിക്കാന്‍ പോകുന്നു എന്ന തോന്നലായിരിക്കാം, നല്ല ഭക്ഷണം തേടി അവള്‍ നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാര്‍ത്ഥനായ മനുഷ്യന്‍ ഇങ്ങനെ ചെയ്യും എന്ന് അവള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. അവള്‍ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിള്‍ പൊട്ടിത്തെറിച്ചപ്പോള്‍ തന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ പറ്റി ഓര്‍ത്തു ആ മാതൃഹൃദയം പിടഞ്ഞുകാണും.
പടക്കത്തിന്റെ ഗാംഭീര്യത്തില്‍ വായും നാവും തകര്‍ന്ന അവള്‍ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് തന്റെ കുഞ്ഞിനെപറ്റിയിരിക്കും. പ്രാണവേദനയോടെ ആ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവള്‍ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവള്‍ തകര്‍ത്തില്ല. ആ പാവത്തിനോട് ഇത്രയും ക്രൂരത കാണിക്കാന്‍ തോന്നിയ മനുഷ്യരോട് നമുക്ക് തന്നെ പുച്ഛം തോന്നുന്നു. അവരെ കണ്ടുപിടിച്ചു ശിക്ഷിക്കേണ്ടത് അത്യാവിശ്വമാണ്.
ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും.പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. കേരള ഗവണ്‍മെന്റിന്റെ ചിഹ്നം നോക്കിയാല്‍ തന്നെ മനസിലാകും ആനകളുടെ പ്രാധാന്യം. ആനയെന്ന വന്യജീവി മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് . കേരളത്തില്‍ പരമ്പരാഗതമായി നിലനിന്നു പോരുന്ന നാട്ടാന, പരിപാലന സംവിധാനത്തിന്റെ ഭാഗമാണ്. ആനപരിപാലനവും ആന വളര്‍ത്തലും ഒരിക്കലും ഒരു ഉപജീവനമാര്‍ഗം ആയിരുന്നില്ല മലയാളിക്ക്, മറിച്ച് അത് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു.
ആകസ്മികമായി മനുഷ്യര്‍ക്കിടയിലേക്ക് എത്തിപെടുന്ന ആനകളെ മലയാളി സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ചും, പരിപാലിച്ചുമാണ് വളര്‍ത്തുന്നത്.
വലിപ്പം കൊണ്ടും ബുദ്ധികൊണ്ടും മാനുഷ്യനെക്കാള്‍ വലുതാണ് ആനകള്‍. കുട്ടിക്കാലത്ത് വളരെ അധികം ആന കഥകള്‍ കേട്ടിട്ടുണ്ട്. ഇത്രയും ഓര്‍മ്മയുള്ള വേറൊരു ജീവിയുണ്ടോ എന്നുതന്നെ സംശയം. അതിനെ എന്നെങ്കിലും നാം ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ജീവിതകാലം വരെ അത് ഓര്‍ത്തിരിക്കും. നമ്മളില്‍ ഏതെക്കെ ഭാവപകര്‍ച്ചകള്‍ മാറിയാലും ആന നമ്മെ തിരിച്ചറിയും.
എന്റെ കുട്ടിക്കാലത്തു ഞാന്‍ അറിഞ്ഞ ഒരു അനുഭവ കഥയാണ് . ഒരു കുട്ടി ആനയെ കല്ലെടുത്തെറിഞ്ഞു മൃഗീയമായി ഉപദ്രവിച്ചു. തിരിച്ചും കെട്ടിയിട്ടിരുന്ന ആന കല്ലുകള്‍ പറക്കിയെറിഞ്ഞു. പക്ഷേ ആ ബാലന് പരിക്കുകള്‍ ഒന്നും പറ്റിയില്ല. പിന്നെ അന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആന ആ മനുഷ്യനെ കാണുന്നത്. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റംവന്ന ആ മനുഷ്യനെ ഉത്സവപ്പറമ്പില്‍ തെരഞ്ഞുപിടിച്ചു ആ ആന ആക്രമിച്ചു എന്ന് പറയുബോള്‍ നമുക്ക് മനസിലാവും അതിന്റെ ഓര്‍മ്മശക്തി. സ്‌നേഹിച്ചാല്‍ ഇത്രയും സ്‌നേഹിക്കുകയും ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുന്ന ആന എന്നും വിശ്വസിക്കാവുന്ന ഒരു ജീവിയാണ്.
ആനകള്‍ക്ക് വേണ്ടി ഇന്ന് വളരെ അധികം ഫാന്‍സ് ക്ലബ്ബുകള്‍ ഉള്ളത് തന്നെ നമ്മളില്‍ പലരും ഇതിനെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് . ആനക്കമ്പം, ആനച്ചന്തം, ആനച്ചൂര്, ആനപ്രേമം, ആനകേരളം, ആനവിശേഷം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഓരോ ആനയുടെയും വിശേഷണങ്ങള്‍ വരെ ഇവിടെ ഇന്ന് ചര്‍ച്ചചെയ്യാറുണ്ട്. അതുപോലെതന്നെ പേരെടുത്ത ആനകള്‍ക്കു പിന്നാലെ എപ്പോഴും വന്‍ ആള്‍ക്കൂട്ടത്തെ തന്നെ കാണാം.
കാടുമുഴുവന്‍ വെട്ടിപിടിച്ചു നാടാക്കി മാറ്റിയപ്പോള്‍ ആനകള്‍ക്ക് ജീവിക്കാന്‍ കാട് ഇല്ലാതെയായി. അത് നാട്ടിലേക്കു ഇറങ്ങി വരുമ്പോള്‍ നാം അതിനെ ആട്ടിപായിക്കാന്‍ ശ്രമിക്കുന്നു. അതിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. കൂട്ടം കുടി നടക്കുന്ന ആനകളും പിടിയാനകളും പൊതുവെ നിരുപദ്രവകാരികള്‍ ആണ്. ഒറ്റയാന്‍മാരാണ് പൊതുവെ ഉപദ്രവകാരികള്‍.
ആനയെഴുന്നള്ളിപ്പും, ആനപരിപാലനവും കേരള ജനതയ്ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്, ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തി പോകുന്നതോടൊപ്പം ആനയെന്ന ജീവിയുടെ നിലനില്പ്പ് കൂടി നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ആനകളുടെ സുഗമമായ പരിപാലനവും അതിജീവനവും ഇന്ന് കാലഘട്ടത്തിന്റെ ആവിശ്യമായി തീര്‍ന്നിരിക്കുന്നു.
ഈ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും രോഷവും ശക്തമാണ്. ഇനിയും ഒരു ആനക്കും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments