Image

കൃഷിപാഠം (കവിത: ആറ്റുമാലി)

Published on 03 June, 2020
കൃഷിപാഠം (കവിത: ആറ്റുമാലി)
(ആശയങ്ങള്‍ വിഷവിത്തുകളാകുമോ?)

***** ***** ***** ***** ***** *****
ഉഴുതൊരുക്കിയ നിലം,
മേല്‍ത്തരം വിത്ത്,
വളക്കൂറുള്ള മണ്ണ്,
മണ്ണ് നനയാന്‍ മഴ,
നീണ്ട പകലുകളും
ചൂടും വെളിച്ചവും.....

വിള കൊയ്യുമ്പോള്‍
കളപ്പുരകള്‍ക്കൊപ്പം
മനസ്സുകളും നിറഞ്ഞു.
സമൃദ്ധിയുടെ നിറവ്.
വിത്ത് പിഴച്ചില്ല!

അജ്ഞതയുടെ ഇരുണ്ട പകലുകള്‍
ആദ്രമനസ്സുകളില്‍ വിതച്ച
വിഷവിത്തുകളെ ഓര്‍ത്തു.
വിഷക്കനി തിന്നൊടുങ്ങിയ
ജനസഹസ്രങ്ങളെയോര്‍ത്തു.
കരിപുരണ്ട ചരിത്രത്താളുകളി-
ലുറങ്ങുന്ന ദുരന്തകഥകളോര്‍ത്തു:
മഹായുദ്ധങ്ങള്‍, വംശഹത്യകള്‍,
അധിനിവേശം, അടിമത്വം,
വര്‍ഗ്ഗശത്രു സംഹാരം,
അയിത്തം.....

വിതയ്ക്കും മുമ്പേ
വിഷവിത്തുകളെ
തിരിച്ചറിയാനായെങ്കില്‍!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക